ഗായകന്‍ വിജയ് മാധവും നടി ദേവിക നമ്പ്യാരും അടുത്തിടെയാണ് തങ്ങള്‍ക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ച സന്തോഷം പങ്കുവച്ചത്. കുഞ്ഞിന്റെ പേരും ഇരുവരും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. 'ഓം പരമാത്മാ' എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. മുമ്പ്് മകന് പേര ഇട്ടപ്പോഴും ഇതേ വിമര്‍ശനം നേരിട്ടവരാണ് ഈ ദമ്പതികള്‍.
മകന് ആത്മജ മഹാദേവ് എന്ന് പേരിട്ടപ്പോഴും ദമ്പതികള്‍ സമാന സാഹചര്യത്തിലൂടെ കടന്നു പോയിരുന്നു. ഇത് പെണ്‍കുട്ടികള്‍ക്കുള്ള പേരെന്നും, മകള്‍ക്ക് നല്‍കിയ പേര് ഒരേസമയം വിചിത്രവും, പുരുഷന്മാര്‍ക്കുള്ളതുമാണ് എന്ന നിലയില്‍ പലരും കമന്റുകളുമായി ഇവര്‍ പോസ്റ്റ് ചെയ്ത വ്‌ലോഗിന്റെ കീഴെ എത്തിയിരുന്നു. പിറന്നു ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് അത്യന്തം മോശമായി ചിലര്‍ പറയാന്‍ ആരംഭിച്ചതോടെ വിജയ് മാധവും ദേവികയും മറുപടിയുമായി എത്തിയിരിക്കുകയാണ്.
വിജയ് മാധവ് അന്ധവിശ്വാസിയാണെന്നും, ദേവികയെ അഭിപ്രായസ്വാതന്ത്ര്യം പോലും നല്‍കാതെ പിടിച്ചുവച്ചിരിക്കുന്നു, വിജയ് മാധവില്‍ നിന്നും പിരിഞ്ഞു പൊയ്ക്കൂടേ തുടങ്ങിയ ചോദ്യങ്ങളാണ് ദേവിക നമ്പ്യാര്‍ കേട്ടതില്‍ ചിലത്. വിജയുമായുള്ള വിവാഹാലോചന വന്ന സമയം, ഇവരുടെ ജാതകം ചേരില്ല എന്നും വിവാഹം നടന്നാല്‍ വിജയുടെ ജീവന് തന്നെ ഹാനികരമായേക്കാം എന്നും ജാതകം നോക്കി പലരും പറഞ്ഞപ്പോഴും, അത് വകവെക്കാത്ത വിജയ് മാധവിനെയാണ് പലരും അന്ധവിശ്വാസിയെന്നു വിളിക്കുന്നത് എന്ന് ദേവിക നമ്പ്യാര്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
അദ്ദേഹം ഭക്തനാണ് എന്ന കാര്യം സത്യമെങ്കിലും, നാട്ടുകാര്‍ വിളിക്കുന്ന തരത്തിലെ അന്ധവിശ്വാസം വിജയ് മാധവിന് തെല്ലുമില്ല എന്ന് ദേവിക പറയുന്നു.വീട്ടില്‍ കാര്‍ ഒന്ന് മാറ്റി പാര്‍ക്ക് ചെയ്യണം എങ്കിലും പോലും ദേവികയുടെ അഭിപ്രായം ചോദിക്കുന്നയാളാണ് വിജയ് മാധവ് എന്ന് ഭാര്യ പറയുമ്പോള്‍, പിന്നെ നാട്ടുകാര്‍ക്ക് എന്തിന്റെ കേടാണ് എന്ന് ചോദിക്കേണ്ടി വരും. അവര്‍ പറയുംപോലെ, താന്‍ എന്ത് കേട്ടാലും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഭാര്യ അല്ല. സാമ്പത്തിക സ്വാതന്ത്ര്യമുണ്ട്. സ്വതന്ത്രയായി ജീവിക്കാനുള്ള കെല്‍പ്പുമുണ്ട് എന്ന് ദേവിക നമ്പ്യാര്‍ പറയുന്നു.
പ്രസവം കഴിഞ്ഞ് കേവലം ദിവസങ്ങള്‍ മാത്രം പിന്നിട്ട സാഹചര്യത്തില്‍ പോലും സുദീര്‍ഘമായ ഒരു വീഡിയോയില്‍ വന്നിരിക്കേണ്ടി വന്ന അവസ്ഥയെക്കുറിച്ചും ദേവിക നമ്പ്യാരും വിജയ് മാധവും പറഞ്ഞു. പല ചാനലുകള്‍ ഉള്‍പ്പെടെ തങ്ങളുടെ അഭിമുഖം ചോദിക്കുന്നുണ്ട്. എന്നാല്‍, അത്ര എളുപ്പമല്ലാതിരുന്ന പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്ന ദേവിക നമ്പ്യാരുടെ ആരോഗ്യം കണക്കിലെടുത്ത് താന്‍ അതിനു മുതിര്‍ന്നില്ല എന്ന് വിജയ് പങ്ക് വച്ചു.
സാധാരണ ഇങ്ങനത്തെ വിഷയം ചെയ്തിട്ട് പ്രശ്നമാകുമ്പോള്‍ നമ്മള്‍ വിശദീകരണ വീഡിയോ ചെയ്യാറുണ്ട്. അങ്ങനൊരു സംഭവം ഇതിന് വേണ്ട എന്ന് വിചാരിച്ചതാണ്. പിന്നെ കമന്റ്സ് കുറെ വന്നപ്പോള്‍ കമന്റ് റിയാക്ഷന്‍ ചെയ്യാമെന്ന് വിചാരിച്ചു. നോക്കിയപ്പോള്‍ കംപ്ലീറ്റ് നെഗറ്റീവ് കമന്റിസിന്റെ പെരുമഴ. നെഗറ്റീവ് എടുത്ത് എന്തിനാണ് ചെയ്യുന്നത് എന്ന് വിചാരിച്ചു. വീഡിയോ വേണ്ടാന്ന് വെച്ചു. രണ്ട് ദിവസം കഴിയുമ്പോള്‍ ഇത് അങ്ങ് പോയ്ക്കോളും എന്ന് വിചാരിച്ചു.
'ഇന്നലെ രാത്രി ഈ കമന്റൊക്കെ വായിച്ച് ദേവിക റൂമിലിരുന്നു കരയുകയായിരുന്നു. ഞാന്‍ പറഞ്ഞു വീഡിയോ ഇടാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷമായില്ലെ, അവരുടെ തോന്നലുകള്‍ പറഞ്ഞോട്ടെ.. ചില കമന്റുകള്‍ വായിച്ചാല്‍ ബോഡി ഷെയ്മിംഗ് അതിന്റെ പീക്കിലാണ്. ഞാന്‍ തെറ്റൊന്നും ചെയ്തതായി എനിക്ക് തോന്നിയില്ല. ഞാന്‍ ഇട്ടത് എന്റെ കുട്ടിക്ക് പേരാണ്. ഓം പരമാത്മ. ബോധ്യത്തോടെ ഇട്ട പേരാണ്. വീഡിയോ ഇട്ട സമയത്ത് ദേവിക കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. നിങ്ങള്‍ തെറ്റിദ്ധരിച്ച് കാണും ദേവികയുടെ സമ്മതമില്ലാതെ ചെയ്തതാണെന്ന്. വിവാഹത്തിന് ശേഷം എന്ത് ചെറിയ കാര്യം ചെയ്തിട്ടുണ്ടെങ്കിലും ദേവികയോട് പറഞ്ഞ് സമ്മതം വാങ്ങിയെ ചെയ്യാറുള്ളു. നിങ്ങള്‍ എന്നെ പറ്റി എന്ത് മോശം പറഞ്ഞാല്‍ ഞാന്‍ എന്താണെന്ന് എനിക്ക് ബോധ്യമുള്ള കാലത്തോളം എന്നെ ബാധിക്കില്ല. എനിക്ക് വട്ടാണ്, ഞാന്‍ ദേവികയെ അടിമയാക്കിയിക്കുകയാണ്, നാര്‍സിസ്റ്റാണ് എന്നൊക്കെയാണ്.
ചിലപ്പോള്‍ ഇതിന്റെ ഷേയ്ഡ് നിങ്ങള്‍ക്ക് തോന്നിക്കാണും. എനിക്ക് അങ്ങനെ രോഗമൊന്നുമില്ല, ഡോക്ടറെ കാണേണ്ട ആവശ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ദേവികയ്ക്കും അങ്ങനെ തോന്നുന്നില്ല. പ്രശ്നം എന്തെന്നുവെച്ചാല്‍ പേരാണ്. ആ പേരിനെ ഇത്ര പേടിക്കാനോ വിഷമിപ്പിക്കേണ്ട സാധനമോ ആ പേരിന് ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ആ പേരിനെ പറ്റി ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പക്ഷേ അത് ഡിഫന്‍സീവ് ആയി മാത്രമെ നിങ്ങള്‍ കാണൂ. നിങ്ങള്‍ ഞാനൊരു മോശപ്പെട്ടനാണെന്ന് വിചാരിച്ചാല്‍ പിന്നെ ഞാന്‍ പറയുന്നതൊക്കെ മോശമായി തോന്നും. ഞാന്‍ ദേവികയോട് സംസാരിച്ച ശേഷമാണ് പേരിട്ടത്, എന്നും വിജയ് മാധവ് പറയുന്നു. ഓം പരമാത്മ എന്ന പേര് വളരെ ശക്തിയുള്ള പേരാണ് ആ ശക്തി ആകുട്ടിക്ക് അതിന്റെ നന്മയുണ്ടാക്കണം എന്നതാണ് നമ്മുടെ സദുദ്ദേശമെന്നും അദ്ദേഹം പറയുന്നു.
' ആത്മജയുടെ പേരിട്ടത് മുതലാണ് ബുള്ളിയിംഗ് നമ്മുടെ ഫാമിലിയിലേക്ക് വരുന്നത്. ഓരോ കുട്ടികള്‍ക്ക് ഓരോ രീതിയാണ്. ഞങ്ങളുടെ കുട്ടി ആറ് മാസം വളര്‍ച്ച കുറവായിരുന്നു. പിന്നെ വളരുന്നുണ്ട്. ആ കുട്ടിക്ക് പറയാന്‍ പറ്റാത്തത്ര അസുഖങ്ങളും എന്തൊക്കയോ പറഞ്ഞ് ആത്മജയെ. നിങ്ങള്‍ കാണുന്നത് ഞങ്ങളുടെ ലൈഫിലെ 15 മിനിട്ടാണ്, ദേവിക പറയുന്നു. ദേവിക ഒരു ആര്‍ട്ടിസ്റ്റാണ് അവരെ ഞാന്‍ ബഹുമാനിക്കണം അതുകൊണ്ടാണ് ഞാന്‍ താങ്കള്‍ എന്ന് വിളിക്കുന്നത്, വിജയ് മാധവ് പറയുന്നു. ഇത്രയും കോലാഹലം നടക്കുന്നുണ്ട് ഞാന്‍ അറിഞ്ഞില്ല. ഇന്നലെ യാദൃശ്ചികമായി അമ്മയുടെ ഫോണ്‍ കുട്ടി കരഞ്ഞപ്പോള്‍ ഓഫാക്കാന്‍ പോയപ്പോഴാണ് വീഡിയോ കണ്ടത്. വീഡിയോ ഞാന്‍ നോക്കിയില്ല. കമന്റ് നോക്കാത്താ ആളാണ് ഞാന്‍. മാഷ് എല്ലാം വായിക്കും. ഇന്നലെ അത് കണ്ടിട്ട് എനിക്ക് നിയന്ത്രിക്കാന്‍ ആയില്ല, ഇന്നലെ ഞാന്‍ ഉറങ്ങിയിട്ടില്ല, ദേവിക പറഞ്ഞു. ഈ കമന്റുകളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് വിജയ് മാധവും പറഞ്ഞു.
'ബോറന്‍ പാരന്റിങ്, ആ കുട്ടിയുടെ ഭാവി നിങ്ങള്‍ ചിന്തിച്ചു നോക്കിയോ?
ജീവാത്മാ, പരമാത്മ എന്നൊക്കെ വിളിച്ചോളൂ. വിരോധമില്ല പേരിടല്‍ നിങ്ങളുടെ ഇഷ്ടം. പക്ഷെ ആണ്‍കുട്ടിയെ പെണ്‍കുട്ടിയുടെ പേര് പറഞ്ഞു വിളിക്കുകയും, പെണ്‍കുട്ടിയെ ആണ്‍കുട്ടിയുടെ പേര് പറഞ്ഞു വിളിക്കുന്നതും മലയാള ഭാഷയില്‍ പുല്ലിംഗവും സ്ത്രീല്ലിംഗവും എന്തിനാണ് ഇത്രയും കാലം പഠിപ്പിച്ചത് എന്ന് തോന്നിപോകുന്നു' എന്നിങ്ങനെ ആണ് കമന്റുകള്‍ വന്നത്.
കുഞ്ഞ് ജനിക്കും മുുമ്പേ തന്നെ തന്റെ മനസില്‍ വന്ന പേര് തന്നെയാണ് പറയുന്നത് എന്ന് വിജയ് പേര് വ്യക്തമാക്കിയ വീഡിയോയില്‍ പങ്ക് വച്ചിരുന്നു. ആണായാലും പെണ്ണ് ആയാലും ഈ പേര് തന്നെ ഇടും എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ അത് ദേവികയോട് പറയുകയും ചെയ്തിരുന്നു. അത് കേട്ടപ്പോള്‍ ഇത് ഭഗവാനെ ആത്മജയ്ക്ക് മുകളില്‍ പോകുമല്ലോയെന്നാണ് ദേവിക പറഞ്ഞത് എന്നും വിജയ് പറഞ്ഞു.