കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടി. തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരെയാണ്. അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടല്‍ മഞ്ഞും ഉള്ളതാണ്.
മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന മലയായതിനാല്‍ പൊന്‍മുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികള്‍ വിശ്വസിക്കുന്നു. എന്നാല്‍ പേരിന്റെ യഥാര്‍ത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്‌കാരമാണ് എന്നാണ് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവന്‍, പൊന്നെയിര്‍ കോന്‍ എന്നും മറ്റും വിളിച്ചിരുന്നതില്‍ നിന്നാണ് ഈ മലക്ക് പൊന്‍മുടി എന്ന് പേരു വന്നതെന്നാണ് അവര്‍ കരുതുന്നത്. പൊന്‍മുടി, പൊന്നമ്പലമേട്, പൊന്നാമല, പൊന്‍മന തുടങ്ങിയ പേരുകളും ഇത്തരത്തില്‍ ഉണ്ടായവയാണെന്നു വാദമുണ്ട്.
ആദിയില്‍ ബുദ്ധമത കേന്ദ്രമായിരുന്നു പൊന്‍മുടി എന്നൊരു വാദമുണ്ട്. വിതുരയില്‍നിന്ന് ബോണക്കാട് പോകുന്ന വഴിയില്‍ മണ്ണിനടിയില്‍ നിന്നും പ്രദേശവാസികള്‍ക്ക് ലഭിച്ച ബുദ്ധവിഗ്രഹം അവിടത്തെ ശാസ്താ ക്ഷേത്രത്തില്‍ പൂജിച്ചു വരുന്നു ആദിവാസി വിഭാഗമായ കാണികള്‍ ഇവിടെ നിവസിക്കുന്നു. വിതുരയില്‍ നിന്ന് ബോണക്കാട് പോകുന്ന വഴിയില്‍ ഒര് ബുദ്ധക്ഷേത്രം ഉള്ളതായിപ്പറയുന്നു
തിരുവനന്തപുരത്തിന് കിഴക്കുള്ള അഗസ്ത്യകുടം മലയില്‍ (പൊതിയല്‍ മല) അവലോകിനെശ്വര വിശ്വാസ സമ്പ്രദായം നിലവില്‍ ഇരുന്ന ബുദ്ധ മത ഈഴവ കേന്ദ്രം ആയിരുന്നു എന്ന് തെളിവുകള്‍ സാഷ്യപ്പെടുത്തുന്നു. അവിടെ നില നിന്നിരുന്ന ആരാധനയെ പറ്റി മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തില്‍ പറയുന്നത് ചിത്തിര മാസത്തില്‍ (ഏപ്രില്‍ - മേയ്) ആയിരുന്നു തീര്‍ത്ഥാടനം ആയി ഭക്തര്‍ വന്നു ചേര്‍ന്നിരുന്നത്. മഹായാന സമ്പ്രദായത്തിലെ ബോധിസത്വ സങ്കല്പം ആയിരുന്നു ഇവിടെ നില നിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം സ്വയം നിര്‍മ്മലീകരിച്ചു ബുദ്ധനാവുകയും പക്ഷെ നിര്‍വാണത്തിലേക്ക് നീങ്ങാതെ ലോകത്ത് തന്നെ മനുഷ്യ വേദന ഇല്ലാതാക്കുക എന്നാ വിശ്വാസം ആന്നു ബോധിസത്വത്തില്‍ ഉള്ളത് .
സംഗം കൃതികളില്‍ പൊതിയല്‍ മലയെ പോതാള എന്നാണ് വിളിക്കുന്നത്. ശ്രിലങ്കയില്‍ നിന്നു മാത്രം അല്ല ടിബറ്റ് ലാസയില്‍ നിന്ന് വരെ ബുദ്ധ മത അനുയായികളും ലാമമാരും പൊതിയല്‍ മല സന്ദര്‍ശിച്ചിരുന്നു. ടിബെടുകാര്‍ ചെരന്‍സി എന്നാണ് പൊതിയല്‍മലയിലെ ബുദ്ധ വിഹാരത്തെ വിളിച്ചിരുന്നത് എന്ന് OUT OF THIS WORLD INTO FORBIDDEN TIBET എന്ന് ലെവല്‍ തോമസ് ജൂനിയറിന്റെ ഗ്രന്ഥത്തില്‍ തെളിവ് സഹിതം വിവരിച്ചിട്ടുണ്ട്. കുടാതെ ലാസയിലെ പര്‍വ്വതത്തിനു ദര്‍ശനമായ ഒരു കൊട്ടാരത്തിന്റെ പേര് തന്നെ ഈ ബുദ്ധ വിഹാരവും ആയി ബന്ധപ്പെട്ടത് ആന്ന് എന്ന് ഈ പുസ്തകത്തില്‍ പറയുന്നു. മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയില്‍ മല തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട് ഹുയാന്‍ സിയാങ് ഇവിടെ തീര്‍ത്ഥാനടനത്തിനു ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം കേട്ടുകേഴ്വിയില്‍ അധിഷ്ടിതമായ വിവരണം നല്‍കിയിരുന്നു അതിനെ പറ്റി. അത് ഇങ്ങനെ ആണ് മലയപര്‍വ്വതത്തിനു കിഴക്കുവശത്താണ് പൊതിയില്‍ മല. പര്‍വ്വതപാതകള്‍ കിഴക്കാംതൂക്കും ദുര്‍ഗ്ഗമവും ചെങ്കുത്തായ കൊക്കകള്‍ നിറഞ്ഞതുമാണ്. മലയുടെ മുകളില്‍ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു തടാകമുണ്ട്. ഒരു മലയിടുക്കില്‍ നിന്നും നദി ഉദ്ഭവിച്ച് മലയെ ഇരുപതു തവണ ചുറ്റി താഴേക്കു പോകുന്നു. തടാകക്കരയിലെ കല്ലുകൊട്ടാരത്തിലിരുന്നാണ് അവലോകിതേശ്വരന്‍ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നത്.
ബുദ്ധിസം അസ്തമിച്ചപ്പോള്‍ തീര്‍ത്ഥാടനം നില്‍ക്കുകയും കേരളത്തിലെ ഈഴവ-തീയ പ്രാചീന ബുദ്ധജനതയുടെ ഇതര ബുദ്ധ കേന്ദ്രങ്ങളും ആയുള്ള ബന്ധം അറ്റ് പോവുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടില്‍ സന്ദര്‍ശിച്ച മാന്‍ ലന്‍സ് പോ ആണ് ഔദ്യോഗിക ഭാഷ്യപ്രകാരം അവസാന തീര്‍ത്ഥാടകന്‍.
പൊന്മുടിയിലെ തേയിലത്തോട്ടങ്ങള്‍ പ്രശസ്തമാണ്. പൊന്മുടി കൊടുമുടിയില്‍ നിന്ന് ഏകദേശം അര കിലോമീറ്റര്‍ അകലെയാണ് വിനോദസഞ്ചാര കേന്ദ്രം. ഈ സ്ഥലം എക്കോ പോയിന്റ് എന്നും അറിയപ്പെടുന്നു. സാഹസിക മലകയറ്റം തുടങ്ങുന്നതിനുള്ള ഒരു തുടക്ക സ്ഥലമാണ് പൊന്മുടി.
പൊന്മുടിക്ക് സമീപത്തായി കാടിനുള്ളില്‍ ഒരുപാട് അരുവികളും വെള്ളച്ചാട്ടങ്ങളും നിലനില്‍ക്കുന്ന ഗോള്‍ഡന്‍ വാലിയും ആകര്‍ഷണമാണ്. കല്ലാര്‍ നദിയിലേയ്ക്കുള്ള ഒരു കവാടവുമാണ് പൊന്മുടി. ഉരുളന്‍ കല്ലുകളും പച്ചമരങ്ങളും കുളിരുകോരിയ വെള്ളവും ഒരു നല്ല വെള്ളച്ചാട്ടവും മത്സ്യങ്ങളുമുള്ള കല്ലാര്‍ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. 2000 അടി ഉയരത്തില്‍ നില്‍ക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകര്‍ഷണം. മീന്‍മുട്ടി വെള്ളച്ചാട്ടം അടുത്തുള്ള മറ്റൊരു പ്രധാന ആകര്‍ഷണമാണ്. സമീപത്തായി ബ്രൈമൂര്‍, ബോണക്കാട് തുടങ്ങിയ പ്രദേശങ്ങളും സ്ഥിതിചെയ്യുന്നു.
എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.
ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: തിരുവനന്തപുരം സെന്‍ട്രല്‍
തിരുവനന്തപുരത്തു നിന്ന് പൊന്മുടിയിലേക്ക് വഴികാട്ടുന്ന ഒരുപാട് വഴിപ്പലകകള്‍ ഉണ്ട്.
തിരുവനന്തപുരം നഗരത്തില്‍ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യില്‍ യാത്രചെയ്യുക. നെടുമങ്ങാട് ചുള്ളിമാനൂര്‍ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയില്‍ ഇടതുവശത്തായി ഗോള്‍ഡന്‍ വാലിയിലേയ്ക്കുള്ള വഴിയില്‍ 22 ഹെയര്‍പിന്‍ വളവുകള്‍ കഴിയുമ്പോള്‍ പൊന്മുടി എത്തുന്നു.