Latest News

'കുറച്ചു നാളുകള്‍ക്ക് ശേഷമാണ് നല്ലൊരു പ്രോജക്റ്റ് ചെയ്യാന്‍ സാധിച്ചത്, എല്ലാം ബോണസായി കാണുന്നു'; പ്രത്യേക ജൂറി പരാമര്‍ശത്തില്‍ സന്തോഷം പങ്കുവെച്ച് ജ്യോതിര്‍മയി

Malayalilife
'കുറച്ചു നാളുകള്‍ക്ക് ശേഷമാണ് നല്ലൊരു പ്രോജക്റ്റ് ചെയ്യാന്‍ സാധിച്ചത്, എല്ലാം ബോണസായി കാണുന്നു'; പ്രത്യേക ജൂറി പരാമര്‍ശത്തില്‍ സന്തോഷം പങ്കുവെച്ച് ജ്യോതിര്‍മയി

 2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം നേടിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് നടി ജ്യോതിര്‍മയി. 'ബെഗേന്‍വില്ല' എന്ന സിനിമയിലെ അഭിനയത്തിനാണ് നടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്. 'കുറച്ചു നാളുകള്‍ക്ക് ശേഷമാണ് നല്ലൊരു പ്രോജക്റ്റ് ചെയ്യാന്‍ സാധിച്ചത്. അതിലെ മികച്ച റോള്‍ ചെയ്യാനും അതിന് ഇത്തരത്തിലൊരു അംഗീകാരം ലഭിച്ചതും വലിയ സന്തോഷം നല്‍കുന്നു. ഇതിനെല്ലാം ഞാന്‍ ബോണസായിട്ടാണ് കാണുന്നത്,' ജ്യോതിര്‍മയി മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാന അവാര്‍ഡിനായി മത്സരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച താരം, നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇനിയും അഭിനയിക്കാന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ പുരസ്‌കാര നിര്‍ണയത്തില്‍ മികച്ച മത്സരം നടന്നതായും അവര്‍ സൂചിപ്പിച്ചു. അമല്‍ നീരദ് സംവിധാനം ചെയ്ത 'ബെഗേന്‍വില്ല'യില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ജ്യോതിര്‍മയിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്. 128 എന്‍ട്രികള്‍ ആണ് പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. 

 ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, സൗബിന്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. ബൊഗെയ്ന്‍ വില്ലയിലെ അഭിനയത്തിന് ജ്യോതിര്‍മയിക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചു. വേടനാണ് ഗാനരചയിതാവ്. ഹരിശങ്കര്‍ മികച്ച പിന്നണി ഗായകനും സെബ ടോമി മികച്ച പിന്നണി ഗായികയുമായി പുരസ്‌കാര ജേതാക്കളായി.


 

jyothirmayi about special jury award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES