മുടിയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ് സ്ട്രോബറി. സ്ട്രോബറിയില്‍ വിറ്റാമിന്‍ 'സി' ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും.
ഇതിനു പുറമേ, ഇതില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുകയും നാരുകള്‍ മലബന്ധത്തെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
സ്ട്രോബറിയില്‍ കാണപ്പെടുന്ന ആല്‍ഫ-ഹൈഡ്രോക്സി ആസിഡ് മൃതചര്‍മ്മകോശങ്ങളെ നീക്കം ചെയ്യുന്നതിനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ സങ്കോചിപ്പിക്കുന്നതിനും മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.
വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, നാരുകള്‍, ഫോളിക്ക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, റിബോഫ്ളാവിന്‍, ഇരുമ്പ് , വൈറ്റമിന്‍ ബി6 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സ്‌ട്രോബറി നിര്‍ബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ്.
സ്ട്രോബറി വളരെ പെട്ടെന്ന് നശിച്ചുപോകുമെന്നതിനാല്‍ കരുതലോടെ വേണം സൂക്ഷിക്കേണ്ടത്. വൃത്തിയാക്കിയ സ്ട്രോബറി ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തില്‍ വച്ചുവേണം റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍.