സായവനം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയ നടിയാണ് ദേവനന്ദ ഷാജിലാല്‍. ഇപ്പോള്‍ തന്റെ ആദ്യ ചിത്രത്തിലൂടെ നേരിട്ട അതിജീവിച്ചതിനെക്കുറിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ്.
വെറും 18 വയസ്സുള്ളപ്പോഴാണ് താന്‍ ഈ സിനിമയ്ക്കുവേണ്ടി തോളില്‍ മൂര്‍ഖന്‍ പാമ്പിനെ വഹിച്ചുകൊണ്ട് ഭയചകിതയായി അഭിനയിച്ചതെന്ന് ദേവനന്ദ കുറിച്ചു. ഈ രംഗം ചിത്രീകരിച്ചതിന്റെ മേക്കിങ് വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്.
അരങ്ങേറ്റ ചിത്രമായ 'സായവനം' തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിലേക്ക് എത്തിച്ചതിനെക്കുറിച്ചും താരം ഹൃദയസ്പര്‍ശിയായി കുറിച്ചു.
വിവാഹശേഷം വിദൂര വനമേഖലയിലേക്ക് മാറുന്ന ഒരു നവ വധുവിന്റെ ജീവിതം അടിസ്ഥാനമാക്കിയ ചിത്രമായിരുന്നു സായവനം.
ചിറാപുഞ്ചിയിലെ നിബിഡ വനങ്ങളിലാണ് ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ കുരുക്ഷേത്ര, ചന്ത്രോത്സവം, ലങ്ക, വൂള്‍ഫ്, വാല്‍ക്കണ്ണാടി തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവ് കൂടി ആണ് സന്തോഷ ദാമോദരന്‍. സാമൂഹികവും മതപരവുമായ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന സീത എന്ന സ്ത്രീയുടെ കഥയാണിത്.
ചുറ്റുമുള്ള പുരുഷന്മാരുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്ന സീത, ശക്തയും വിജയിയുമായ ഒരു സ്ത്രീയായി ഉയര്‍ന്നു വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സന്തോഷ് ദാമോദരന്‍, ദേവാനന്ദ എസ്.എസ്., സൗന്ദര രാജ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രം നിര്‍മിച്ചത് സന്തോഷ് ദാമോദരനാണ്. ചിത്രത്തിലെ അപകടകരമായ വെല്ലുവിളികള്‍ ഏറ്റെടുത്തുള്ള ദേവനന്ദയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.