വർഷത്തിൽ എപ്പോഴും എനിക്ക് സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള സ്ഥലമാണ് ഇവിടെ; ഹംപി യാത്ര വിശേഷങ്ങൾ പങ്കുവച്ച് കവിത നായർ

Malayalilife
topbanner
വർഷത്തിൽ എപ്പോഴും എനിക്ക് സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള സ്ഥലമാണ് ഇവിടെ; ഹംപി യാത്ര വിശേഷങ്ങൾ പങ്കുവച്ച് കവിത നായർ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കവിത നായർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കര്‍ണ്ണാടകയുടെ മനോഹാരിത കണ്ണാലെ നുകര്‍ന്നൊരു അവധിക്കാലത്തിന്‍റെ ആഘോഷദിനങ്ങളിലാണ് എന്നും താരം തുറന്ന് പറയുകയാണ്. എത്ര കണ്ടാലും തനിക്ക് മതിവരാത്ത ഇടത്തെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും കവിത പങ്കുവച്ചിട്ടുണ്ട്.

“വർഷത്തിൽ എപ്പോഴും എനിക്ക് സന്ദര്‍ശിക്കാന്‍ ഇഷ്ടമുള്ള സ്ഥലമാണ് ഹംപി, നൂറ് തവണ കണ്ടുകഴിഞ്ഞാലും, തീർച്ചയായും ആദ്യമായി കണ്ട ദിനത്തിന്‍റെ അത്ര തന്നെ ആവേശമാണ്. സ്മാരകങ്ങൾക്കും മ്യൂസിയങ്ങൾക്കും അപ്പുറത്തേക്കുള്ള ഒരു യാത്രക്ക് ഇക്കുറി എനിക്ക് അവസരം ലഭിച്ചു. അതിരാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴുള്ള ചിത്രമാണിത്, പിന്നിൽ ഇവോള്‍വ് ബ്ലാക്ക് റിസോര്‍ട്ട്സിന്‍റെ ഗംഭീരമായ കമലാപൂർ കൊട്ടാരവും കാണാം. 

തലേന്ന് രാത്രി മഴ പെയ്തിരുന്നു (ഹംപിയിലെ ഈ വർഷത്തെ ആദ്യത്തെ മൺസൂൺ മഴ) ഇവിടെ ഞാൻ എല്ലാം” ഹംപിയില്‍ നിന്നുള്ള പ്രഭാതത്തില്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കവിത കുറിച്ചതിങ്ങനെയാണ്. കവിത ഇതൊനൊടകം തന്നെ രാമായണത്തിൽ ‘പമ്പ’ എന്ന പേരിൽ പരാമർശിക്കപ്പെടുന്ന തുംഗഭദ്ര നദിക്കരയില്‍ നിന്നുള്ള ചിത്രവും  പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഹംപിയിലെ തന്നെ വിരൂപാക്ഷക്ഷേത്രത്തില്‍ നിന്നുള്ള ചിത്രവുമുണ്ട്.

actress kavitha nair share hampi travel experience

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES