പക്ഷി സങ്കേതങ്ങള്‍ വിനോദ സഞ്ചാരത്തിന് ഏറെ മുന്‍തൂക്കം നല്‍കുന്ന ഒന്നാണ്. കേരളത്തിലെ വിനോദ സഞ്ചാര മേഖലയില്‍ ഏറെ സമ്പന്നമായി നില്‍ക്കുന്ന ഒന്നാണ് പേരുകേട്ട പക്ഷി സങ്കേതങ്ങള്‍. പക്ഷി സങ്കേതങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് തട്ടേക്കാട്. ഈ പക്ഷി സങ്കേതം സ്ഥി്തി ചെയ്യുന്നത് എറണാകുളം ജില്ലയിലെ കോതമംഗലത്ത് പെരിയാറിന് അടുത്തായാണ്. പക്ഷി സ്‌നേഹികളുടെ പ്രധാന ആകര്‍ഷണ സങ്കേതങ്ങളില്‍ ഒന്നാണ് ഇവിടം. ഇവിടെ മുന്നൂറ് ഇനം പക്ഷികളാണ് ഉളളത് . നിറഭേദങ്ങളണിഞ്ഞ പറവകളാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സന്ദര്‍ശകരെ ഇവിടെ ചിത്ര ശലഭ കൂട്ടങ്ങളും ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
വംശനാശന ഭീഷണി നേരിടുന്ന അത്യപൂര്‍വ്വങ്ങളായ അമ്പതോളം ഇനം ചിത്രശലഭങ്ങളുടെ ആവാസ കേന്ദ്രമാണ് തട്ടേക്കാട്. ഇതോടൊപ്പം തട്ടേകാടില്‍ ഇടം പിടിച്ച് തേന്‍ കുരുവികളും കൊക്ക് വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികളും കഴുകനും ഉണ്ട്. അതോടൊപ്പം പുള്ളിപ്പുലികളും ഇവിടത്തെ മറ്റൊരു ആകര്‍ഷണം കൂടിയാണ്. പെരുമ്പാമ്പിനെയും മൂര്‍ഖന്‍ പാമ്പിനെയും ഇതേടൊപ്പം ഇവിടെ കാണാന്‍ സാധിക്കും. കേരള വിനോദ സഞ്ചാര വകുപ്പ് മേല്‍നോട്ടം നടത്തുന്ന ഇവിടെ ആനസവാരിയോ ജീപ്പ് യാത്രയോ സഞ്ചാരികള്‍ക്ക് തരപ്പെടുത്താനും സാധിക്കുന്നതാണ്. എല്ലാദിവസവും ഈ കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാറുണ്ട്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പക്ഷി നിരീക്ഷകര്‍ക്ക് അനുയോജ്യമായ സമയം.