Latest News

നേപ്പാളിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമായ പൊഖറ 

Malayalilife
നേപ്പാളിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമായ പൊഖറ 

നേപ്പാളിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ്‌കേന്ദ്രമാണ് പൊഖറ.സൊനൗലിയിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 200 km ദൂരമുണ്ട്. റോഡുമാര്‍ഗമെത്താന്‍ എട്ടുപത്തുമണിക്കൂറെടുക്കും. അതിര്‍ത്തിക്കടുത്തുള്ള ഭൈരഹവ എയര്‍പോര്‍ട്ടില്‍ നിന്ന് പൊഖറക്ക് ഫ്‌ലൈറ്റിലും പോകാം.

Machupichre എന്ന മഞ്ഞുമൂടിയ കൊടുമുടിയുടെ താഴ് വാരത്താണ് ഈ മനോഹരപട്ടണം.  വിമാനത്തിലിരുന്നുള്ള മാച്പിച്ചുറുവിന്റെയും താഴ്വരകളുടെയും കാഴ്ച അതിമനോഹരമാണ്. വൃത്തിയുളള തെരുവുകളും ശാന്തമായ അന്തരീക്ഷവുമാണിവിടെ. ഏതോ യൂറോപ്പ്യന്‍നഗരത്തില്‍ ചെന്നപോലുണ്ട്. ഫേവ ലേക്ക് എന്ന മനോഹരതടാകത്തിനു ചുറ്റുമാണ് ഇവിടത്തെ most happening place. വിദേശടൂറിസ്റ്റുകള്‍ ധാരാളമായി താമസമുണ്ടിവിടെ. നൈറ്റ്‌ലൈഫിന് പ്രശസ്തമാണീ ലേക്ക്‌സൈഡ്. പലയിനം റസ്റ്ററന്റുകളും പബ്ബുകളും ഷോപ്പിംഗ്‌സ്ട്രീറ്റും ഡാന്‍സ്ബാറുകളുമൊക്കെയായി രാവേറുവോളം ആഘോഷം നടക്കുന്നയിടം. 

അല്പം ചെലവുകൂടുതലാണെങ്കിലും ഇവിടെത്തന്നെ ഹോട്ടല്‍ ബുക്ക്‌ചെയ്യുന്നതാണ് നല്ലത്. ഇവിടെ Batika എന്നൊരു ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. 
രണ്ടുദിവസമെങ്കിലും explore ചെയ്യാനുണ്ട് പൊഖറ. തണുത്തകാറ്റേറ്റ് ഫേവ ലേക്കിലെ ബോട്ടിംഗ്തന്നെ മനോഹരമാണ്. തടാകത്തിലെ ദ്വീപിലാണ് താല്‍-ബരാഹി ക്ഷേത്രം.

അഡ്വഞ്ചര്‍ ആക്ടിവിടീസിന്റെ കേന്ദ്രമാണ് പൊഖറ. ഇവിടത്തെ പാരാഗ്ലൈഡിംഗ്, സിപ്-ലൈന്‍, ബഞ്ചീജംപിംഗ് തുടങ്ങിയവ പ്രശസ്തമാണ്. 
ഒട്ടേറെ ടൂറിസ്റ്റ് attractions ഇവിടുണ്ട്.

ഡെവി ഫാള്‍സ് -
ഒരു ചെറിയ വെള്ളച്ചാട്ടമാണ്. പക്ഷേ വീഴുന്നവെള്ളം ഭൂമിക്കടിയിലേക്കാണ് പോകുന്നത് എന്നത് അത്ഭുതമാണ്.
ബാറ്റ് - കേവ്‌സ്
നിറയെ നരിച്ചീറുകള്‍ തൂങ്ങിക്കിടക്കുന്ന ഒരു ഗുഹയാണ്. പേടിയില്ലാത്തവര്‍ക്ക് ഏറെദൂരം ഉള്ളിലേക്ക് കയറാം.
മഹേന്ദ്ര കേവ്‌സ് -
മറ്റൊരു ഇരുട്ടുമൂടിയ ഗുഹ. നമ്മുടെ തിരുവില്വാമലയിലെ പുനര്‍ജനിഗുഹപോലെ രൊള്‍ക് നൂണ്ടുകടക്കാന്‍ പറ്റിയൊരു വിടവുണ്ട്. ധൈര്യശാലികള്‍ക്ക് ഒരുകൈ നോക്കാം. ഞാനെന്തായാലും അപ്പുറംകടന്നു.
ഗുപ്‌തേശ്വര്‍ മഹാദേവ് കേവ്‌സ്.

മറ്റൊരു വലിയ ഗുഹ. ഉള്ളിലൊരു ക്ഷേത്രവുമുണ്ട്. ഏറ്റവും ഉള്ളിലെത്തുമ്പോള്‍ ഡെവിഫാള്‍സില്‍ നിന്നുള്ള വെള്ളചാട്ടത്തിന്റെ ഹുങ്കാരം കേള്‍ക്കാം. മൂന്നുഗുഹകളില്‍ ഏറ്റവും മനോഹരം ഇതാണ്.
വേള്‍ഡ് പീസ് പഗോഡ -
ഒരു മലമുകളിലെ ബുദ്ധആരാധനാലയം. കയറിയെത്താന്‍ കഠിനമാണെങ്കിലും അവിടത്തെ ശാന്തതയും. മുകളില്‍നിന്നുള്ള കാഴ്ചയും മനോഹരമാണ്.
എന്തായാലും പോകേണ്ട സ്ഥലമാണ്.
മൗണ്ടന്‍ മ്യൂസിയും-
അന്നപൂര്‍ണ റേഞ്ചിന്റെ താഴ്വാരത്താണ് ഈ മ്യൂസിയം. മൗണ്ടനിയറിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് worth visiting ആണ്.
ഇപ്പറഞ്ഞ ഒരുസ്ഥലവും കാണാന്‍ പോയില്ലെങ്കിലും സന്ധ്യമുതല്‍ ഇരുട്ടിവെളുക്കുവോളം ആ തടാകതീരത്ത് വെറുതെയിരുന്നാല്‍തന്നെ നിങ്ങളുടെ പൊഖറയാത്ര സഫലമാണ്. പിന്നെയാ ഷോപ്പിംഗ് സ്ട്രീറ്റിലൂടെ കാഴ്ചകള്‍ കണ്ടുനടക്കാനും ഒരു രസമാണ്. അര്‍മാദിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പബ്ബുകളും ഡാന്‍സ് ബാറുകളും അടിപൊളി റസ്റ്ററന്റുകളുമൊക്കെ ധാരാളമുണ്ട്. 
ഏതുതരം ടൂറിസ്റ്റിനും പറ്റിയ സ്ഥലമാണ് പൊഖറ. സത്യത്തില്‍ കണ്ടുമതിയായില്ല.

Read more topics: # പൊഖറ.
POKHARA travel in Nepal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES