സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ അടുത്തിടെ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി സഞ്ചാരികളാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഇതിനോടകം സന്ദര്‍ശിച്ചത്. കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്.
മീനച്ചിലാറിന്‍റെ തുടക്കസ്ഥാനമാണ് ഈ കൊടുമുടി. ഈരാറ്റുപേട്ടയ്ക്കടുത്ത് മൂന്നിലവ്, തലനാട് പഞ്ചായത്തുകള്‍ക്ക് അതിര്‍ വരമ്പ് നിശ്ചയിക്കുന്നത് ഈ മലനിരകളാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 3500 അടി ഉയരമുള്ള ഇല്ലിക്കല്‍ കല്ല് മൂന്നു പാറക്കൂട്ടങ്ങള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ കൂടക്കല്ല് എന്നും തൊട്ടടുത്ത് സര്‍പ്പാകൃതിയില്‍ കാണപ്പെടുന്ന പാറ കൂനന്‍ കല്ലെന്നും അറിയപ്പെടുന്നു.
ഇല്ലിക്കൽ കല്ലിനെ വിശേഷിപ്പിക്കാനാണെങ്കിൽ താഴ്‌വരയിൽ മേഘപ്പാളികൾ ഒളിച്ചു കളിച്ച് ഒഴുകിനടക്കുന്നത് നോക്കിയിരിക്കുന്ന ഒരു കല്ല്...വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രംതണുപ്പും കോടയും നിറഞ്ഞു തല ഉയർത്തി നില്ക്കുന്ന ഇല്ലിക്കൽ കല്ല് സഞ്ചാരികളെ കാത്തിരിക്കുന്നു. മൂന്നിലവ് തലനാട് പഞ്ചായത്തുകൾ അതിരിടുന്ന ഇല്ലിക്കൽ കല്ല് സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് .കോട്ടയം ജില്ലയിലെ ഏത് ഉയർന്ന പ്രദേശത്ത് നിന്ന് നോക്കിയാലും അകാശത്തോടൊപ്പം ഉയർന്ന് നില്ക്കുന്ന ഈ മല കാണാം യാത്ര സൗകര്യങ്ങൾ കുറവായിരുന്നതിനാൽ വിനോദ സഞ്ചാരികൾ അവഗണിച്ചിരുന്ന ഈ മലമുകളിലേക്ക് ഇന്ന് കാറെത്തുന്ന വഴിയായി. ഇതിനു മുന്പ് ഇല്ലിക്കൽ കല്ലും ഇല്ലിക്കൽ താഴ് വരകളും കീഴടക്കിയവർ വിരലിൽ എണ്ണാവുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലിക്കല് കീഴടക്കി കഴിഞ്ഞാൽ അവർ എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തുല്യമായി മറ്റുള്ളവര കണ്ടിരുന്നു. എന്നാൽ പുതുതായി രൂപം കൊണ്ട ടൂറിസം പദ്ധതിയിൽ ടൂറിസം കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ വാഗമണ്‍ തങ്ങൾപാറ എന്നിവയ്ക്കൊപ്പം ഇല്ലിക്കകല്ലിനെയും ഉൾപ്പെടുത്തുകയായിരുന്നു. മൂന്ന് വർഷം പിന്നിട്ടപ്പോൾ ഇല്ലിക്കകല്ല് കീഴടക്കുന്നതിനു എളുപ്പമായി.
ഇപ്പോള്‍ വിവാഹ വിഡിയൊഗ്രാഫര്‍മാരും മറ്റ് ചെറിയ ഷൂട്ടിങ്ങ് സംഘങ്ങളും ഇല്ലിക്കല്‍ കല്ലിന്‍റെ സൗന്ദര്യമൊപ്പിയെടുക്കാന്‍ എത്തുന്നുണ്ട്. മതിയായ സുരക്ഷാ മാനദണ്ഡങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇവിടില്ല. ഗാര്‍ഡുകളും വൈദ്യുതിയും ഇവിടേക്ക് ആവശ്യമാണ്. നാടിന് പുരോഗതിയും തങ്ങള്‍ക്ക് ജീവിതമാര്‍ഗവും ഒരുക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്ന ഈ പ്രകൃതിയെ അക്ഷയഖനിയെ നശിപ്പിക്കരുതെന്ന് മാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്.
തലാനാട് പഞ്ചായത്തിലെ മേലടുക്കത്ത് നിന്നു 22 ഹെയർപിൻ വളവുകൾ പിന്നിട്ടു ആറ് കിലോ മീറ്റർ ഉയരത്തിലേക്ക് അനായാസം ഇന്ന് ഇരുചക്രവാഹനങ്ങൾ ഉൾപ്പേടെയുള്ള വാഹനങ്ങളിൽ സഞ്ചരിച്ചാൽ ഇല്ലിക്കൽ താഴ് വരയിൽ എത്താം. ഇല്ലിക്കൽ കല്ലിനഭിമുഖമായി ഇല്ലിക്കകല്ലോളം ഉയരത്തിലുള്ള പേഴക്കകല്ലുമുണ്ട് . കുന്നുകയറി 50 മീറ്റർ മറുവശത്തേക്ക് ഇറങ്ങിയാൽ ഇല്ലിക്കക്കല്ലിനു അടിയിലെത്താം, സാഹസികരാണെങ്കിൽ നരകപാലം കടന്ന് ഇല്ലിക്കൽ കല്ലിനെ സ്പർശിക്കുകയും ആവാം. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും അതിലൂടെ കളിക്കാറുകൾ പോലെ നീങ്ങുന്ന വാഹനങ്ങളും അതിശയകാഴ്ചയാണ് . മലമുകളിൽ നിന്ന് ഒഴുകി എത്തുന്ന ചെറിയ അരുവികൾ വെള്ളിവര പോലെ ദ്രിശ്യമാണ് . യാത്ര സൌകര്യമായതോടെ വിനോദ സഞ്ചാരികൾ ഇല്ലിക്കകല്ലിനെ കീഴടക്കാൻ എത്തി തുടങ്ങി കൂടുതൽ അടിസ്ഥാന സൌകാര്യങ്ങളൊരുക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികൾ ഇവിടെ എത്തിച്ചേരും
അടുത്തുള്ള മറ്റ് സ്ഥലങ്ങൾവാഗമൺ, ഇലവീഴാപൂഞ്ചിറ, വാഗമൺകുരിശുമല, തങ്ങൾപാറ.
കടപ്പാട് ( എന്റെ യാത്രകൾ )