Latest News

സഞ്ചാരികളെ കാത്ത് ഭൂമിക്കടിയിൽ മാജിക് തീം പാർക്ക്

Malayalilife
സഞ്ചാരികളെ  കാത്ത് ഭൂമിക്കടിയിൽ  മാജിക് തീം പാർക്ക്

 യാത്രകൾ ഏവരെയും സന്തോഷത്തിന്റെ ആഴങ്ങളിലേക്ക് കൊണ്ട് എത്തിക്കുന്നു. മനസ്സിൽ നിന്നും ടെൻഷൻ എല്ലാം മാറ്റി ആനന്ദം കണ്ടെത്താൻ ആണ് ഈ യാത്രകൾ തരത്തിൽ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങളിൽ ഇടം നേടിയ ഈയൊരു ഇടമാണ് റൊമേനിയയിലെ സലിന തുർദ. ഏറെ വർഷങ്ങൾക്ക് മുന്നേ ഇത് തീർത്തും ഒരു ഉപ്പുഖനിയായിരുന്നു. എന്നാൽ ഇപ്പോൾ  ഭൂമിക്കടിയിൽ 100 മീറ്റർ ആഴത്തിൽ നിർമ്മിച്ച മാജിക് തീംപാർക്കാണ് സഞ്ചാരികളെ ഇവിടേക്ക് ആകർശിക്കുന്നത്.

  ഒരു ഹലോതെറാപ്പി കേന്ദ്രമായിരുന്നു 1992 മുതൽ സലീന തുർദ. 2008ൽ  ഇവിടം ആറു ദശലക്ഷം യൂറോ ചെലവഴിച്ചാണ് ഒരു തീം പാർക്കാക്കി മാറ്റിയത്.  വർഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് 2010ൽ പൂർത്തിയായ ഈ പാർക്കിൽ എത്തുന്നത്.  ഭൂമിക്കടിയിലെ തീം പാർക്കിലേക്കുള്ള യാത്ര തികച്ചും വ്യത്യസ്തവും കൗതുകകരവുമായ ഒരു അനുഭവമായിരിക്കും.

ഈ തീം പാർക്കിൽ ഇടുങ്ങിയ തുരങ്കങ്ങൾക്കിടയിലൂടെ വേണം  പ്രവേശിക്കാൻ. സഞ്ചാരികൾക്ക് ഒന്നുകിൽ ഇവിടെ നിന്ന്  തുരങ്കത്തിലൂടെ നടക്കാം, അല്ലെങ്കിൽ പ്രധാന ഫ്ലോറിലേക്ക് ഗ്ലാസ് എലിവേറ്ററിൽ എത്താം.  ഒരു എലിവേറ്റർ മാത്രമേ സന്ദർശകരെ മുകളിലേക്കും താഴെയുള്ള പാർക്കിലേക്കും കൊണ്ടുപോകാനായി ഇവിടെയുള്ളൂ. പലതരത്തിലുള്ള വിനോദങ്ങളും ഇവിടെയുണ്ട്.   ഇവിടത്തെ ജനപ്രിയ റൈഡ് 20 മീറ്റർ ഉയരമുള്ള ഫെറിസ് വീലാണ്.  സഞ്ചാരികളെ  
ഭൂമിയിൽ നിന്ന് 120 മീറ്റർ താഴെയുള്ള മറ്റൊരു ഗുഹയിലേക്ക് കൊണ്ടുപോകാനായി മറ്റൊരു എലിവേറ്റർ കൂടിയുണ്ടിവിടെ. അതിമനോഹരമായ ഒരു ഭൂഗർഭ തടാകം ഇതിന്റെ മദ്ധ്യഭാഗത്തായി  കാണാൻ കഴിയും.  പാഡിൽ ബോട്ട് വാടകയ്‌ക്കെടുത്ത് സഞ്ചാരികൾക്ക് യാത്ര ചെയ്യാനുള്ള അവസരവും ഇവിടെയുണ്ട്. കൂടാതെ ഇവിടത്തെ മുഖ്യാകർഷണങ്ങളാണ് ഗിസേല മൈൻ, റുഡോൾഫ് മൈൻ, ടെരേഷ്യ മൈൻ, ലോസിഫ് മൈൻ തുടങ്ങിയ ഖനികൾ.

Read more topics: # Magic theme park,# at Salina Turda
Magic theme park at Salina Turda

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES