ഇപ്പോൾ ഭയങ്കരമായ ചൂടിലാണ് കേരളം. കോറോണയും ചൂടും കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് എല്ലാവരും. നാട്ടിലെ ചൂട് ഒന്നും ബാധിക്കാത്ത ഗുല്‍മാര്‍ഗ് ആണ് ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ. കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ നിന്നും 1 മണിക്കൂർ ബസ്സിലോ കാറിലോ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. ഇവിടുത്തെ സുരക്ഷാപരിശോദനകൾ കാരണം യാത്ര മൂന്നു മണിക്കൂർ വരെ കൂടാനും സാധ്യത ഉണ്ട്. ഇവിടെ ഏകദേശം 40 ഓളം ഹോട്ടലുകൾ ലഭ്യമാണ്. ഇവിടുത്തെ സീസൺ സമയം തുടങ്ങുന്നത് ഡിസംബറിൽ മഞ്ഞുവീഴ്ചയോടെ ആണ്. ഇത് ഏപ്രിൽ മാസം വരെ നിണ്ടു നിൽക്കുന്നു. സാധാരണ് ടൂറിസ്റ്റുകൾക്ക് ഒരു രാത്രി തങ്ങുന്നതിന് 500 രൂപ മുതൽ 4000 രൂപ വരെ ചെലവുണ്ട്.
2010 ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഒരു വേദിയായി ഗുൽമർഗിന്റെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. മഹാശിവന്റെ പത്നിയായ ഗൌരിയുടെ പേരിൽ ഗുൽമർഗിന്റെ ആദ്യ നാമം ഗൌരിമാർഗ് എന്നായിരുന്നു. പിന്നീട് ഇവിടുത്തെ രാജാവായിരുന്ന യൂസുഫ് ഷാ ചക് ഇതിന്റെ പേര് റോസാ പ്പൂക്കളുടെ സ്ഥലം എന്നർഥമുള ഗുൽമർഗ് എന്നാക്കുകയായിരുന്നു. അധികം സാഹസികരല്ലാത്ത, ഒരു വര്‍ഷം നീണ്ട വീട്ടിലിരുപ്പില്‍ നിന്നും യാത്രകള്‍ക്കായി എത്തിച്ചേരുന്ന സാഹസിക സഞ്ചാരികളാണ് ഗുല്‍മാര്‍ഗില്‍ അധികവും എത്തുന്നത്. വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന കാഴ്ചകളും ഒപ്പം സുരക്ഷിതമാണെന്ന തേന്നലുമാണ് കാശ്മീരിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നത്. അടുത്തിടെ നിരവധി ബോളിവുഡ് താരങ്ങളും ഗുൽമാർഗ് സന്ദർശിച്ചിരുന്നു.
ശ്രീനഗറിൽ നിന്നും 52 കി.മി ദൂരത്തിൽ 34.05°N 74.38°E അക്ഷാംശരേഖാംശത്തിലാണ് ഗുൽമർഗ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ ഇന്നും 2,690 മീ ഉയരത്തിലും. 2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 664 ആണ്. ഇവിടെ രാത്രി കാലങ്ങളിൽ അധികം ആളുകൾ തണുപ്പുമൂലം തങ്ങാറില്ല. പക്ഷേ ടൂറിസ്റ്റ് ആളുകളും അതിനോടനുബന്ധിച്ച ആളുകൾ മാത്രം രാത്രി താമസിക്കാറുള്ളൂ. ഇവിടുത്തെ ജനസംഖ്യയിൽ 99% പുരുഷന്മാരും 1% സ്ത്രീകളുമാണ്, സാക്ഷരത നിരക്ക് 96% ആണ്. ഇവിടെ താമസിക്കാൻ ചെറിയ റൂമുകളും ഹോട്ടലുകളുമാണ് ഉള്ളത്. ഗുൽമാർഗിലെ 29 ഓളം ഹോട്ടലുകളും റിസോർട്ടുകളും മാർച്ചിലെ ബുക്കിങ് പൂര്‍ത്തിയാക്കി. ഭൂരിഭാഗം ഹോട്ടലുകള്‍ക്കും ഏപ്രില്‍ പകുതി വരെ പുതിയ ബുക്കിങ് നടത്തുവാന്‍ സാധിക്കാത്ത വിധത്തില്‍ റിസര്‍വേഷന്‍ നടന്നു കഴിഞ്ഞു.