Latest News

കേരളത്തിന്റെ സൗന്ദര്യക്കാഴ്ചകളിലൂടെ സഞ്ചരിച്ച്‌ നടി സാമന്ത

Malayalilife
കേരളത്തിന്റെ സൗന്ദര്യക്കാഴ്ചകളിലൂടെ സഞ്ചരിച്ച്‌ നടി സാമന്ത

തെ ന്നിന്ത്യന്‍ താരം സാമന്ത കേരളത്തിലെത്തി. കേരളത്തിന്റെ സൗന്ദര്യക്കാഴ്ചകള്‍ ആസ്വദിക്കാനാണ് താരം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് കേരളത്തിലെത്തിയ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അതിരപ്പിള്ളിയും മാരാരിക്കുളം ബീച്ചും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതും സൂര്യാസ്തമയത്തിന്റെ ഭംഗി നുകര്‍ന്ന് മാരാരിക്കുളം ബീച്ചില്‍ ചെലവഴിക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

കേരളത്തിലെ മനോഹരമായ ബീച്ചുകളുടെ കൂട്ടത്തിലൊന്നായ മാരാരിക്കുളത്തെ മാരാരി ബീച്ചില്‍ സുഹൃത്തിനൊടൊപ്പം സൂര്യസ്തമയകാഴ്ച ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാണ്. സഞ്ചാരികളുടെ പ്രിയയിടമാണ് മാരാരിക്കുളം. സൂര്യാസ്തമയവും കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിരവധി സഞ്ചാരികള്‍ ഒഴിവുസമയം ചെലവിടാനായും സൂര്യാസ്തമയക്കാഴ്ച കാണാനും മറ്റുമായി ഇവിടെയെത്താറുണ്ട്.

പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്നയിടമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. 80 അടി ഉയരത്തില്‍ നിന്ന് വെള്ളം നിലത്തേക്കു പതിക്കുന്ന കാഴ്ച സന്ദര്‍ശകരെ ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. തൃശൂരില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം കേരളത്തിന്റെ ആകര്‍ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. പാറക്കെട്ടിനരികില്‍ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചിത്രമാണ് സാമന്ത ആദ്യം പങ്കുവച്ചിരിക്കുന്നത്.

Read more topics: # Actress samantha trip to kerala
Actress samantha trip to kerala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES