Latest News

തേക്കടിയിലേക്ക് ഒരു യാത്ര

Malayalilife
തേക്കടിയിലേക്ക് ഒരു യാത്ര

കേരളത്തിലെ വിനോദ സഞ്ചാര മേഖലകളിൽ പ്രധാന  ഇടമാണ് തേക്കടി.  ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. ഇവിടത്തെ പ്രധാന ആകർഷണം പ്രശസ്തമായ വന്യജീവി സംരക്ഷണകേന്ദ്രമാണ്. തമിഴ്‌നാട് അതിർത്തിയുമായി ബന്ധപ്പെട്ടാണ് വന്യജീവി സംരക്ഷണകേന്ദ്രവും പെരിയാർ തടാകവും  ചുറ്റപ്പെട്ട് കിടക്കുന്നത്. എന്നാൽ ഈ പെരിയാർ വന്യജീവി കേന്ദ്രത്തിന്റെ ആകെ വിസ്തീർണ്ണം  എന്ന് പറയുന്നത്  925 ചതുരശ്ര കി.മി. ആണ്.  അവയിൽ നിത്യ ഹരിത വനമേഖലയാണ്  360 ചതുരശ്ര കി.മി. 

നിലവിലെ തേക്കടിയിലെ തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടാക്കപ്പെട്ടതാണ്. ഇവിടത്തെ  പ്രധാന ആകർഷണം തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ്. ആന, കടുവ, മ്ലാവ്, കാട്ടുപന്നി, കരിംകുരങ്ങ്, കാട്ടുപോത്ത്, കുരങ്ങ്, പുള്ളിപ്പുലി, പുള്ളിമാൻ, കേഴമാൻ, കരടി, തുടങ്ങിയ വന്യമൃഗങ്ങളെ  ഇവിടെ പ്രധാനമായും കാണാൻ സാധിക്കുന്നു. കോട്ടയം - ഏകദേശം 114 കിലോമീറ്റർ അകലെയാണ് തേക്കടി. കുമളി വഴിയും ഇവിടെ എത്താം.

വിവിധ ഇനം പക്ഷികളുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയായ ഇവിടത്തെ കാലാവസ്ഥ ഏറ്റവും കൂടിയ ചൂട് - 29 ഡിഗ്രീ സെൽ‌ഷ്യസ്, ഏറ്റവും കുറഞ്ഞചൂട് - 18 ഡിഗ്രീ സെൽ‌ഷ്യസ് എന്നിങ്ങനെയാണ്.  തേക്കടി സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ മാസം എന്ന് പറയുന്നത് സെപ്റ്റംബര് മുതൽ മെയ് വരെ ഉള്ള മാസങ്ങൾ ആണ്. രാവിലെ 6 മണി മുതൽ വൈകിട്ട് 5.30 വരെയാണ് വന്യമൃഗസങ്കേതത്തിലേക്കുള്ള പ്രവേശനസമയം അതേസമയം .3.30 നാണ് അവസാന ബോട്ടിംഗ് സമയം.

Read more topics: # A trip to thekkady
A trip to thekkady

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക