ചൊവ്വാഴ്ചയാണ് കാവ്യയുടെ അച്ഛന്‍ മാധവന്‍ മരിച്ചുവെന്ന വാര്‍ത്ത എത്തിയത്.അപ്രതീക്ഷിതമായി എത്തിയ അച്ഛന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും കാവ്യയും അമ്മയും വിട്ട് മാറിയിട്ടില്ല. ചെന്നൈയ്യില്‍ വച്ചായിരുന്നു അന്ത്യം. തുടര്‍ന്ന ഇന്നലെയാണ് മൃതദേഹം കൊച്ചിയിലെ വീട്ടില്‍ എത്തിക്കുന്നത്. ഇപ്പോളാതി മാധവന്റെ സംസ്‌കാര ചടങ്ങുകള്‍ ഇടപ്പള്ളി ശ്മാശനത്തില്‍ പൂര്‍ത്തിയായിരിക്കുകയാണ്.
കര്‍മ്മങ്ങള്‍ എല്ലാം നടത്തിയത് സ്വകാര്യമായിട്ടാണ്. കാവ്യയുടെ സഹോദരനും മകനും ചേര്‍ന്നാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. വീടിനകത്തു തന്നെ ആചാരങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നീട് സംസ്‌കാരത്തിന് ഇടപ്പള്ളി പൊതു ശ്മശാനത്തിലേക്ക് പോയതും ദിലീപ് സഹോദരനും മിഥുനും മാത്രമായിരുന്നു. പത്ത് മിനിറ്റിനുള്ളില്‍ തന്നെ കര്‍മ്മങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി മാധവന്റെ ശരീരം സംസ്‌കരിച്ചു. അതിന് പിന്നാലെ ഉടന്‍ തന്നെ ദിലീപ് തിരികെ വീട്ടിലേക്ക് മടങ്ങിയെത്തി.
മരണം സംഭവിച്ച് രണ്ടു ദിവസത്തിനു ശേഷമാണ് കാവ്യയുടെ അച്ഛന്‍ മാധവന്റെ മൃതദേഹം സംസ്‌കരിക്കുന്നത്.ഹൃദയാഘാതം മൂലമാണ് കാവ്യയുടെ അച്ഛന്‍ മാധവന്‍ മരണത്തിനു കീഴടങ്ങിയത്.