\ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര മേഖലയാണ് പാഞ്ചാലിമേട്. കോട്ടയം - കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്ന് വരുമ്പോൾ മുണ്ടക്കയം തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാംപാഞ്ചാലിമേടുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. കണ്ണെത്താദൂരത്തോളം മലനിരകളും, സാഹസികമായ ഗുഹാകവാടവും കാണപ്പെടുന്നു.
അതോടൊപ്പം താഴ്വാരഭംഗിയും കോടമഞ്ഞും കാറ്റും സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം മനോഹരമായ കാഴ്ചയാണ്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം.ഞ്ചപാണ്ഡവർ വനവാസ സമയത്ത് ഇവിടെ താമസിച്ചിരുന്നു എന്ന ഐതീഹ്യവും നിലനിൽക്കുന്നു.
പാഞ്ചാലിമേടിന്റെ ഒരു കുന്നിൽ ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നിൽ കുരിശുമലയും കാണപ്പെടുന്നു. തണുത്ത കാറ്റും കോടമഞ്ഞും ഒരുമിച്ച് ഉള്ളതിനാൽ പച്ചപ്പ് നിറഞ്ഞ മുട്ടക്കുന്നുകളും മലനിരകളുടെ വിദൂരകാഴ്ചയും നയന വിസ്മയം തീർക്കും. മണ്ഡലകാലമാകുമ്പോൾ നിരവധി തീർത്ഥാടകരും ഇവിടേക്ക് എത്തുന്നു.പഴമയുടെ പ്രാധാന്യവും സൗന്ദര്യം എല്ലാം ഇവിടെ കാണാൻ സാധിക്കുന്നു.