Latest News

ചന്ദ്രഗിരി കോട്ടയിലേക്ക് ഒരു യാത്ര

Malayalilife
ചന്ദ്രഗിരി കോട്ടയിലേക്ക് ഒരു യാത്ര

യാത്രകൾ ഏവർക്കും ഓരോ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുക. അതോടൊപ്പം തന്നെ നമ്മെ വിസ്മയിപ്പിക്കുകയും, കൗതുകപ്പെടുത്തുകയും എല്ലാം ചെയ്യുന്നു. എന്നാൽ അത്തരത്തിൽ ഏവരെയും വിസ്മയിപ്പിക്കുന്ന ഒരു ഇടമാണ് ചന്ദ്രഗിരി കോട്ട. 
കേരളത്തിന്റെ തന്നെ  വടക്കേയറ്റമായ ചന്ദ്രഗിരിപ്പുഴയുടെ തീരത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.  അധികമാരാലും തന്നെ  ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരു ഇടം കൂടിയാണ്  ചന്ദ്രഗിരിക്കോട്ട.  ഈ കോട്ടയെന്ന കാര്യം ഏറെ ചരിത്രപ്രാധാന്യമുള്ളതും പ്രകൃതി ഭംഗി നിറഞ്ഞയിടവുമാണ് പലർക്കും അറിയില്ല. ഈ കോട്ട പണി കഴിപ്പിച്ചത്  പതിനേഴാം നൂറ്റാണ്ടിൽ ബേഡന്നൂരിലെ ശിവപ്പ നായിക്കാണ്.  ഈസ്റ്റിന്ത്യാ കമ്പനിയുടെ കൈവശമായിരുന്നു ഈ കോട്ട.  ഏഴ് ഏക്കറിൽ കടൽനിരപ്പിൽ നിന്ന് നൂറ്റമ്പത് അടിയോളം ഉയരത്തിൽ കോട്ട വ്യാപിച്ചു കിടക്കുന്നത്. പുരാവസ്തു വകുപ്പിനാണ് ഇപ്പോൾ  ഈ ചരിത്രസ്‌മാരകത്തിന്റെ സംരക്ഷണ ചുമതല. 

കൂടുതലും ചന്ദ്രഗിരിക്കോട്ടയിലെത്തുന്നത് നാട്ടുകാരും സമീപപ്രദേശങ്ങളിലുള്ളവരുമാണ്.  ഏറെപ്പേരും  കോട്ടയുടെ മുകളിൽ നിന്നുള്ള സൂര്യാസ്തമയം കാണാനാണ് എത്തുന്നത്.  ബോട്ടിംഗ് സർവീസും ചന്ദ്രഗിരി പാലത്തിൽ നിന്നും തൊട്ടടുത്ത പ്രദേശങ്ങളിലേക്ക് നടത്തുന്നുണ്ട്.  സ്പീഡ് ബോട്ടുകളും പുരവഞ്ചികളും ഇവിടെയുള്ള ചന്ദ്രഗിരി ബോട്ട് ക്ലബിൽ ലഭ്യമാണ്.  ചന്ദ്രഗിരിക്കോട്ടയും കൂടി ഇനി ബേക്കൽക്കോട്ടയിലെത്തുന്നവർ കണ്ട് വേണം മടങ്ങാൻ. കാസർകോട് നഗരത്തിൽ നിന്ന് 5 കിലോമീറ്റർ മാത്രമാണ് ചന്ദ്രഗിരിക്കോട്ടയിലേക്കുള്ള യാത്രയുടെ ദൂരം.  10കി. മീ ബേക്കൽക്കോട്ടയിൽ നിന്ന് അകലെയാണ്.

Read more topics: # A trip to ,# Chandragiri kotta
A trip to Chandragiri kotta

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES