സ്മാര്‍ട്ട്ഫോണുകള്‍ക്കും ടിവിക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് ഷവോമിയുടെ എംഐ ഫാന്‍ സെയില്‍. ആമസോണ്‍.ഇന്‍ വഴിയും ഷവോമിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ എംഐ. കോം വഴിയുമാണ് വില്‍പ്പന. ചില ഓഫറുകള്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴിയും ലഭിക്കും. ഡിസംബര്‍ 19 മുതല്‍ 21 വരെയാണ് വില്‍പ്പന.
റെഡ്മീ 6എ 16ജിബി പതിപ്പിന് 1,000 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ കുറഞ്ഞ വില 5,999 രൂപയായിരിക്കും. 6എയുടെ 32 ജിബി പതിപ്പിന് വില 1,000 രൂപ വിലക്കുറവില്‍ 6,999 രൂപയാണ് വില. റെഡ്മീ നോട്ട് 5 പ്രോ 4ജിബിക്കും, റെഡ്മീ നോട്ട് 5 പ്രോ 6ജിബി പതിപ്പിനും 3,000 രൂപ വീതം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ഓഫര്‍ കാലത്ത് റെഡ്മീ വൈ2 3ജിബി പതിപ്പ് 1500 രൂപ വിലക്കുറവില്‍ 8,999 രൂപയ്ക്ക് ലഭിക്കും. ഇതേ പോലെ തന്നെ ഈ ഫോണിന്റെ 4ജിബി പതിപ്പ് 3,000 രൂപ വിലക്കുറവില്‍ 10,999 രൂപയ്ക്ക് ലഭിക്കും. എംഐ എ2 വിന്റെ 4ജിബി പതിപ്പിന് 2,500 രൂപയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം എ2 വിന്റെ 6ജിബി പതിപ്പിന് 3,500 രൂപ വിലക്കുറവില്‍ 16,999 രൂപയ്ക്ക് ലഭിക്കും.
ഷവോമിയുടെ സബ് ബ്രാന്റായ പോക്കോയുടെ എഫ്1 6ജിബി പതിപ്പിന് 3,000 രൂപയും, എഫ്1 8gb+256gb പതിപ്പിന് 5,000 രൂപയും. പോക്കോ എഫ്1 ആര്‍മോഡ് എഡിഷന് 4000 രൂപയും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഷവോമിയുടെ mi led tv 4c pro 32 ഇഞ്ച് 2000 രൂപ വിലക്കുറവില്‍ ലഭിക്കും. 49 ഇഞ്ച് mi led tv 4a pro യും 2000 രൂപ വിലക്കുറവിലാണ് ലഭിക്കുക. ഇതേ സമയം 43 ഇഞ്ച് mi led tv 4a യ്ക്ക് 4000 രൂപ വിലക്കുറവ് ലഭിക്കും. ഈ ഓഫറുകള്‍ക്ക് പുറമേ മൊബീക്വിക്ക് വഴി ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഇതിന് പുറമേ 1000 രൂപ ഡിസ്‌ക്കൌണ്ട് ലഭിക്കും. പേടിഎം വാലറ്റ് വഴി വാങ്ങുന്നവര്‍ക്ക് 3000രൂപ വരെ ക്യാഷ്ബാക്ക് ലഭ്യമാണ്.