ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

Malayalilife
ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നു

വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഗോ പദ്ധതിയില്‍ ഫോണ്‍ ഇറക്കാന്‍ ഷവോമിയും. റെഡ്മീ ഗോ എന്ന് വിളിക്കാപ്പെടാവുന്ന ഫോണ്‍ അടുത്തവര്‍ഷം ജനുവരി മധ്യത്തോടെ ഇന്ത്യ അടക്കമുള്ള വിപണികളില്‍ എത്തിയേക്കും. ആന്‍ഡ്രോയ്ഡ് ഗോ പദ്ധതി പ്രകാരം എത്തുന്ന ഫോണ്‍ ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണായിരിക്കും. 

m 1903c3gg എന്ന മോഡല്‍ പേരിലാണ് ഈ ഫോണിന്റെ പ്രത്യേകതകള്‍ ചോര്‍ന്നിരിക്കുന്നത്. 18:9 സ്‌ക്രീന്‍ അനുപാതം ഈ ഫോണിനുണ്ടാകും. ഡ്യൂവല്‍ സിം സപ്പോര്‍ട്ട് ഈ ഫോണിനുണ്ട്. 1ജിബി ആയിരിക്കും ഫോണിന്റെ റാം ശേഷി. 

വിലകുറഞ്ഞ ലോ-എന്റ് ഫോണുകള്‍ക്കുള്ള ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റാണ് ആന്‍ഡ്രോയ്ഡ് ഗോ. 512 എംപി മുതല്‍ 1ജിബി റാം ശേഷി ഫോണുകള്‍ക്കാണ് ഇത് ഗുണം ചെയ്യുക. പൂര്‍ണ്ണമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തെക്കാള്‍ 15 ശതമാനം കൂടുതലായിരിക്കും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം. 


 

xiaomi- smartphone-cheapest-price

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES