ഇനി മുതല്‍ പ്ലേസ്റ്റോറില്‍ നിന്ന് പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്താല്‍ വാട്‌സാപ്പില്‍ ഡാര്‍ക് മോഡ് ഉപയോഗിക്കാം.
നിലവില്‍ ബീറ്റ ടെസ്റ്റ് യൂസേഴ്സിനുമാത്രമാണ് മാത്രമാണ് ഡാര്‍ക് മോഡ് ലഭ്യമാവുക. വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ 2.20.13 എന്ന ബീറ്റപതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. വെളിച്ചം കുറഞ്ഞ ഇടങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന് ഗുണകരവും ബാറ്ററി ഉപയോഗം കുറയ്ക്കും എന്നതുമാണ് ഡാര്‍ക് മോഡിന്റെ പ്രത്യേകത.
സെറ്റിങ്സ് മെനുവിലെ ചാറ്റ്സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഡിസ്‌പ്ലേ എന്ന സബ് സെക്ഷനില്‍ തീം ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തീം ഓപ്ഷനില്‍ സെറ്റ് ബൈ ബാറ്ററി സേവര്‍, ലൈറ്റ്, ഡാര്‍ക്ക് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്. ഡാര്‍ക്ക് സെലക്ട് ചെയ്താല്‍ ഡാര്‍ക് മോഡ് ആക്ടീവാകും.