Latest News

താരിഫ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വോഡഫോണും ഐഡിയയും എയര്‍ടെലും

Malayalilife
താരിഫ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വോഡഫോണും ഐഡിയയും എയര്‍ടെലും


ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ മൊബൈല്‍ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കമ്പനികളുടെ ഔദ്യോഗിക പ്രഖ്യാപനം. 

വോഡഫോണ്‍ ഐഡിയയാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ എയര്‍ടെലും രംഗത്തുവരികയായിരുന്നു. എന്നാല്‍ നിരക്ക് വര്‍ധനവ് ഏത് രീതിയിലായിരിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയില്ല. 

സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് തങ്ങള്‍ക്ക് 50,921 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വോഡഫോണ്‍ ഐഡിയയുടെ വെളിപ്പെടുത്തല്‍. എയര്‍ടെലിന് 23,045 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ താരിഫ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഡേറ്റയില്ലാതെ 24 രൂപയിലാണ് വോഡഫോണ്‍ ഐഡിയയുടെ താരിഫ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 33 രൂപ മുതലാണ് ഡേറ്റയോടുകൂടിയുള്ള റീച്ചാര്‍ജ് പായ്ക്കുകള്‍ ആരംഭിക്കുന്നത്.
 

Read more topics: # vodafone airtel idea,# tharif
vodafone airtel idea tharif

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES