വാഴപ്പഴത്തിന്റെ നിറവുമായി നോക്കിയയുടെ ബനാനാ ഫോണ്‍ വിപണിയിലെത്തി. വാഴപ്പഴത്തിന്റെ നിറവും ചരിഞ്ഞ അരികുമാണ് ഫോണിന്റെ പ്രത്യകത. 4ജി സംവിധാനമുള്ള ഫോണില്‍ 2മെഗാപിക്സല്‍ ക്യാമറയാണുള്ളത്. വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.45 ഇഞ്ച് ഡിസ്പ്ലേയ്ക്ക് 240ഃ320 പിക്സല്‍ ശേഷിയാണുള്ളത്.
ഒരു കാലഘട്ടത്തില്‍ ജനതയുടെ സ്പന്ദനമായിരുന്നു നോക്കിയ ഫോണ്‍. കൈയ്യിലൊതുങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോണിനോളം തരംഗമായ മറ്റൊരു ഫോണും ഇന്ത്യയിലില്ലായിരുന്നു. എന്നാല്‍ വിപണി തിരിച്ചു പിടിക്കാന്‍ ഒരുങ്ങി അരയും തലയും മുറുക്കിയാണ് നോക്കിയ രംഗത്തെത്തിയിരിക്കുന്നത്. ഏറെ സവിശേഷതകളുമായിട്ടാണ് നോക്കിയ ബനാനാ ഫോണ്‍ രംഗത്തെത്തിയിരിക്കുന്നത്.1500എം.എ.എച്ച് ബാറ്ററിയും ഫോണിനുണ്ട്. ജിയോ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കായി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബനാനാ ഫോണിനും ഉള്ളത്.512 റാമും 4 ജി ബി സംഭരണശേഷിയുള്ള ഫോണില്‍ 1.1 ജിഗാഹെഡ്സ് ഡ്യുവല്‍ കോര്‍ പ്രോസസറാണുള്ളത്.
റിലയന്‍സുമായി ചേര്‍ന്ന് 544 ജി.ബി 4 ജി ഡാറ്റാ ഓഫറും നല്‍കുന്നുണ്ട്. ഢീഘഠഋ സംവിധാനവും, ബ്ലൂ ടൂത്ത് 4.1, എഫ്.എം റേഡിയോ, 3.5 എം.എം ഹെഡ്ഫോണ്‍ ജാക്ക്, മൈക്രോ യു.എസ്.ബി പോര്‍ട്ട് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണുകള്‍ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും നോക്കിയ സ്റ്റോറുകള്‍ വഴിയും ലഭ്യമാണ്. നോക്കിയയുടെ ബനാനാ ഫോണിന് വിപണിയില്‍ 5999/ രൂപയാണ് വില.