സ്ത്രീ പുരുഷന്‍ എന്നതിലുപരി 23 ലിംഗഭേദങ്ങള്‍കൂടി ഉള്‍പ്പെടുത്തി ഡേറ്റിംഗ് അപ്ലിക്കേഷനായ ടിന്റര്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സമാന ഇഷ്ടങ്ങളുള്ളതും തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങുന്നതുമായ ആളുകളെ ചുറ്റുപാടുകളില്‍ നിന്നും കണ്ടെത്തുന്നതിനും, അവരുമായി ആശയവനിമയം നടത്തുന്നതിനും, കൂടാതെ സൗഹൃദം സ്ഥാപിക്കുന്നതിനും അവസരമൊരുക്കുന്ന ആപ്ലക്കേഷനാണ് ടിന്റര്‍. ടിന്ററിന്റെ ഈ പുതിയ ഫീച്ചര്‍ വഴി ഉപയോക്താക്കള്‍ക്ക് യോജിച്ച ലിംഗഭേദം തെരഞ്ഞടുക്കാന്‍ സാധിക്കും.സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് ലിംഗഭേദങ്ങള്‍ മാത്രമായിരുന്നു ആദ്യം ടിന്ററില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ട്രാന്‍സ്ജന്റര്‍ ഉള്‍പ്പെടെ 23 ലിംഗഭേദങ്ങളാണ് ടിന്റര്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.
നവംബര്‍ 12നാണ് ട്രാന്‍സ്ജെന്റര്‍ അവേര്‍നസ്സ് വീക്ക്' എന്ന പേരില്‍ പുതിയ ഫീച്ചര്‍ പുറത്തുവിട്ടത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള എല്‍ജിബിടിക്യു സ്ഥാപനമായ ഹംസഫര്‍ ട്രസ്റ്റുമായി സഹകരിച്ചാണ് ഈ സംവിധാനത്തിന് തുടക്കമിട്ടത്. ഉപയോക്താക്കള്‍ക്ക് സത്യസന്ധമായി അവരുടെ വ്യക്തിത്വം പ്രകടിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ടിന്റര്‍ ജനറല്‍ മാനേജര്‍ താരു കപൂര്‍ പറഞ്ഞു. എങ്ങനെ ലിംഗം ചേര്‍ക്കാമെന്ന് ടിന്റര്‍ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. സ്‌ക്രീനില്‍ ക അങ എന്ന് തെരഞ്ഞെടുക്കുക. ശേഷം ങഛഞഋ ക്ലിക്ക് ചെയ്യുക.ഇവിടെ ഓരോരുത്തര്‍ക്കും അനുയോജ്യമായ ലിംഗം ഏഋചഉഋഞ ഓപ്ഷനില്‍ നിന്നും തെരഞ്ഞടുക്കാം. തങ്ങളുടെ ലിംഗഭേദം എന്താണെന്നുള്ളത് പ്രദര്‍ശിപ്പിക്കാന്‍ പുതിയ ടോഗിള്‍ ബട്ടനും ടിന്റര്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്. ഇനിമുതല്‍ ട്രാന്‍സ്ജന്റര്‍ മുതല്‍ ലിംഗഭേദം സ്ഥിരീകരിക്കാത്ത വിഭാഗങ്ങള്‍ക്ക് വരെ ടിന്ററിനെ ആശ്രയിക്കാമെന്നും ഇവരുടെ ബ്ലോഗില്‍ പറയുന്നു.