ഫോണ്‍ മാത്രമല്ല ഇനി ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാം ഷവോമിയുടെ പുതിയ പവര്‍ ബാങ്കില്‍. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതക്കളായ ഷവോമി എംഐ പവര്‍ ബാങ്ക് 3 പ്രോയാണ് അവതരിപ്പിച്ചത്. ഈ പവര്‍ ബാങ്ക് ഉപയോഗിച്ച് ലാപ്ടോപ്പുകളും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.
119 യുവാന്‍ (ഏകദേശം 2,000 രൂപ) പവര്‍ ബാങ്കിന്റെ വില. ജനുവരി 11 മുതല്‍ ചൈനയില്‍ വിപണിയില്‍ ലഭ്യമായി തുടങ്ങും.20,000 എംഎഎച്ചാണ് പവര്‍ ബാങ്കിന്റെ ബാറ്ററി കരുത്ത്. ഇതിന്റെ ഇരട്ടി വിലയുള്ള ഒപ്പോ സൂപ്പര്‍ വിഒഒസി പവര്‍ബാങ്ക് കഴിഞ്ഞ ഇടയ്ക്കാണ് വിപണിയിലവതരിപ്പിച്ചത്. 50 വോള്‍ട്ട് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഒപ്പോയുടെ പവര്‍ ബാങ്ക്.
രണ്ട് തരത്തിലുള്ള ചാര്‍ജിങ് രീതികളാണ് കമ്ബിനി പുതിയ ടെക്‌നോളജിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍ക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും, സാധാരണ യുഎസ്ബി ടൈപ്പ്-എ പോര്‍ട്ടും നല്‍കിയിട്ടുണ്ട്. സാധാരണ ചാര്‍ജിങ്ങിന് 11 മണിക്കൂറും
45W ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നതിന് നാലര മണിക്കൂറും മാത്രം മതിയെന്നും കമ്ബനി പറയുന്നു.