Latest News

ഉച്ചയ്ക്കു ഡല്‍ഹിയിലേക്കു പോകണം, എന്തു ഡ്രസ് ഇടണം എന്നുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്; അമ്മയ്ക്ക് സംസാരിക്കാന്‍ പ്രശ്‌നമുണ്ട്, എല്ലാം മനസിലാവും അനുഗ്രഹിച്ചു; ഓരാന്നിനും അതിന്റേതായ സമയമുണ്ട് ദാസായെന്ന് പതിവ് ശൈലിയോടെ ഫാല്‍ക്കെ നേട്ടത്തെക്കുറിച്ച് മോഹന്‍ലാല്‍ പങ്ക് വച്ചത്

Malayalilife
 ഉച്ചയ്ക്കു ഡല്‍ഹിയിലേക്കു പോകണം, എന്തു ഡ്രസ് ഇടണം എന്നുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്; അമ്മയ്ക്ക് സംസാരിക്കാന്‍ പ്രശ്‌നമുണ്ട്, എല്ലാം മനസിലാവും അനുഗ്രഹിച്ചു; ഓരാന്നിനും അതിന്റേതായ സമയമുണ്ട് ദാസായെന്ന് പതിവ് ശൈലിയോടെ ഫാല്‍ക്കെ നേട്ടത്തെക്കുറിച്ച് മോഹന്‍ലാല്‍ പങ്ക് വച്ചത്

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചശേഷം കൊച്ചിയിലെത്തിയ നടന്‍ മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

'48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ എന്നോടു സഹകരിച്ച പലരും ഇന്നില്ല. സംവിധായകര്‍ മുതല്‍ യൂണിറ്റ് ബോയ്‌സ് ഉള്‍പ്പെടെയുള്ളവരും പ്രേക്ഷകരും ചേര്‍ന്നാണ് മോഹന്‍ലാല്‍ എന്ന നടനുണ്ടായത്. എല്ലാവരെയും ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നു' ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാര ലബ്ധിയുടെ സന്തോഷം പങ്കുവയ്ക്കാനെത്തിയ നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. പീച്ച് നിറമുള്ള ഷര്‍ട്ടും നീല ഡെനിം പാന്റ്‌സും നൈക്കി ഷൂസും ധരിച്ചു കാഷ്വല്‍ ലുക്കിലാണ് താരമെത്തിയത്.

നിറഞ്ഞ സന്തോഷത്തിലും താരഭാരമില്ലാതെ, ജീവിതത്തിലെ നല്ല നിമിഷങ്ങളെക്കുെറിച്ചാണ് അദ്ദേഹം സംസാരിച്ചത്. 'ഈ നിമിഷത്തിലാണ് ഞാന്‍ ജീവിക്കുന്നത്. പഴയ കാര്യങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും ചിന്തിക്കുന്നില്ല, നാളെയെക്കുറിച്ചും ചിന്തിക്കരുതെന്നാണ് പറയുക. പക്ഷേ നാളെയെക്കുറിച്ച് ആലോചിക്കാതെ പറ്റില്ലല്ലോ. നാളെ ദൃശ്യം 3 തുടങ്ങുകയാണ്. അതു രാവിലെ തുടങ്ങും. ശേഷം ഉച്ചയ്ക്കു ഡല്‍ഹിയിലേക്കു പോകണം, എന്തു ഡ്രസ് ഇടണം എന്നുള്ള കാര്യങ്ങളാണ് ആലോചിച്ചുകൊണ്ടിരിക്കുന്നത്'- നര്‍മം കലര്‍ത്തി അദ്ദേഹം പറഞ്ഞു.

അമ്മ സുഖമില്ലാതെയിരിക്കുകയാണ്, സംസാരിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെങ്കിലും ഞാന്‍ പറഞ്ഞത് അമ്മയ്ക്കു മനസ്സിലായി, അനുഗ്രഹിച്ചു. ഇതു കാണാന്‍ അമ്മയ്ക്കു ഭാഗ്യമുണ്ടായിയെന്നതിലും സന്തോഷം.ഏറെ വിനയത്തോടെയും കൃതജ്ഞതയോടെയുമാണിത് സ്വീകരിക്കുന്നത്. ഈശ്വരനോടും പ്രേക്ഷകരോടും നന്ദി പറയുന്നു.' അദ്ദേഹം പറഞ്ഞു.

അമ്മയുടെ അടുത്ത് പോയി. അതുകാണാന്‍ അമ്മയ്ക്ക് ഭാഗ്യമുണ്ടായി. അമ്മയെ കാണാന്‍ എനിക്കും ഭാഗ്യമുണ്ടായി. അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുകയാണ്. അമ്മ എല്ലാം മനസിലാക്കി. എന്നെ അനുഗ്രഹിച്ചു. അമ്മയ്ക്ക് എല്ലാം മനസിലാകും. സംസാരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. പക്ഷേ എനിക്ക് മനസിലാകും. അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. അമ്മയുടെ അനുഗ്രഹം വാങ്ങിയ ശേഷമാണ് ഇങ്ങോട്ട് വന്നത്', എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന്, 'എപ്പോഴും വലിയ തമാശകള്‍ പറയുന്ന ആളല്ലേ. ഒരു ബ്ലാക് ഹ്യൂമറായിട്ടെ ഞാന്‍ അതിനെ കാണുന്നുള്ളൂ. അദ്ദേഹവുമായി നല്ല സൗഹൃദമുള്ള ആളാണ് ഞാന്‍. കമ്പനി എന്ന സിനിമയില്‍ അഭിനയിച്ച ആളാണ്. എല്ലാവരും പറയുന്നതില്‍ നിന്നും വ്യത്യസ്തമായി രാം ഗോപാല്‍ വര്‍മ ചിന്തിച്ചു പറഞ്ഞു എന്നെ ഉള്ളൂ', എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. തനിക്ക് ദാദാ സാഹേബ് ഫാല്‍ക്കെയെ അറിയില്ലെന്നും അദ്ദേഹം ചെയ്ത സിനിമ കണ്ട ആരെയും കണ്ടുമുട്ടാന്‍ കഴിഞ്ഞിട്ടില്ലെന്നും പക്ഷെ മോഹന്‍ലാലിനെ താന്‍ കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ദാദാ സാഹേബ് ഫാല്‍ക്കെയ്ക്ക് ഒരു മോഹന്‍ലാല്‍ അവാര്‍ഡ് കൊടുക്കണം എന്നായിരുന്നു എക്‌സ് പ്ലാറ്റ്‌ഫോമില്‍ ആര്‍ജിവി കുറിച്ചിരുന്നത്.

mohanlal ABOUT dadasaheb phalk

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES