Latest News

കൊറോണ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കും

Malayalilife
topbanner
 കൊറോണ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ചിത്രം പ്രസിദ്ധീകരിക്കും


കൊറോണ ലോകത്ത് ആകെ പടര്‍ന്ന് പിടിക്കുമ്പോള്‍ ജനങ്ങളെ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ആരോഗ്യമേഖലയില്‍ ഉള്ളവരും സര്‍ക്കാരും. എന്നാല്‍ ഇതിനിടയിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളെ ഭയപ്പെടുത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരിക്കുകയാണ്.

രണ്ടോ അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.  അശാസ്ത്രീയവും അബദ്ധങ്ങള്‍ നിറഞ്ഞതുമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരം കുറ്റകരമാണ്. അതേസമയം  വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരായി കണക്കാക്കപ്പെടും. ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ വിവരസാങ്കേതികവിദ്യ വകുപ്പ്, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപടി സ്വീകരിച്ച് വരികയാണ്. അതിനാല്‍ തന്നെ സാഹചര്യം മനസിലാക്കി ഇത്തരം വ്യാജ സന്ദേശങ്ങള്‍ നിര്‍മ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നാണ് ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചത്. 
 

Read more topics: # fake posts,# corona,# tech
strict action against fake posts

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES