കൊറോണ വൈറസ് ലോകരാജ്യങ്ങളെയെല്ലാം വ്യാപകമായി ബാധിക്കുമ്പോള്‍ അതില്‍ ഞെട്ടി വിറച്ച് നില്‍ക്കുകയാണ് ജനങ്ങള്‍. പെട്ടെന്ന് പിടിപ്പെടാവുന്നതും പടര്‍ന്നുപിടിക്കാന്‍ വലിയ സമയം ആവശ്യമില്ലാത്തതുമായ ഈ വൈറസിനെ പേടിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ മറ്റുള്ളവരുമായി സംബര്‍ക്കം പുലര്‍ത്താന്‍ പാടില്ലാത്തതുമായ ഈ അസുഖം ഒരാളെ തടവറയിലെന്ന പോലെ ആക്കും എന്നെല്ലാമാണ് ഏവരെയും പേടിപ്പിക്കുന്നത്. കൊറോണ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണ സംവിധാനവും ഭക്ഷണവും ഏര്‍പ്പെടുത്തുമ്പോള്‍. ഐസോലേഷന്‍ വാര്‍ഡിലുള്ളവര്‍ക്കും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഭക്ഷണ മെനു തന്നെയാണ് കേരളത്തിന്റെ ആരോഗ്യരംഗം നല്‍കി വരുന്നത്.
ഇറ്റലിയിലടക്കം കൊറേണയുടെ മൂന്നാം സ്റ്റേജ് കടന്ന് രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യയെയും കേരളത്തെയും മാതൃകയാക്കാതിരിക്കാനാവില്ല. കാരണം നിരീക്ഷണത്തിലും കരുതലിലും മാത്രമല്ല കൊറോണ രോഗികളുടെ ഭക്ഷണ കാര്യത്തിലുമുണ്ട് ഡോക്ടര്‍മാര്‍ക്കും ആരോഗ്യരംഗത്തിനും കരുതല്‍.
മലയാളികള്‍ക്കും വിദേശികള്‍ക്കും പ്രത്യേകം പ്രത്യേകമായാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ക്യത്യം 7.30 ന് ദോശ, സാമ്പാര്‍, രണ്ട് മുട്ട്, 2 ഒറഞ്ച്, ചായ, 1 ലിറ്റര്‍ വെള്ളം . 10.30ന് ജ്യൂസ്. ഉച്ചയ്ക്ക് 12 മണിക്ക് 2 ചപ്പാത്തി ,റൈസ്, ഫിഷ് ഫ്രൈ, തോരന്‍,കറി, തൈര്,1 ലിറ്റര്‍ വെള്ളം. 3.30ന് ചായ, ബിസ്‌ക്കറ്റ് അല്ലെങ്കില്‍ പഴംപൊരി വട. അത്താഴ ഭക്ഷണം കൃത്യം 7 മണിക്ക് തന്നെ നല്‍കും. അപ്പം, വെജിറ്റബിള്‍ സ്റ്റൂ, 2 പഴം, 1 ലിറ്റര്‍ വെള്ളം . എന്നിങ്ങനെയാണ് മലയാളികളായ രോഗികള്‍ക്കായുള്ള മെനു.
അതേസമയം വിദേശികള്‍ക്ക് അവര്‍ കഴിക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങളാണ് നല്‍കുന്നത്. പ്രഭാത ഭക്ഷണമായി സൂപ്പ്, ഫ്രൂട്ട്‌സ് 2 പുഴുങ്ങിയ മുട്ടയും. 11 മണിക്ക് പൈനാപ്പിള്‍ ജ്യൂസ്. ഉച്ചയ്ക്ക് 12 മണിക്ക് ടോസ്റ്റഡ് ബ്രഡും ചീസ് ഫ്രൂട്ട്‌സ് എന്നിവയും. 4 മണിക്ക് ഫ്രൂട്ട് ജ്യുസ്. അത്താഴത്തിന് ടോസ്റ്റഡ് ബ്രഡും സ്‌ക്രാബ്ലഡ് എഗ്ഗും, ഫ്രൂട്ടസുമാണ് നല്‍കുക. കുട്ടികള്‍ക്ക് പാലും നല്‍കുന്നു