ഏവരുടെയും പ്രിയപ്പെട്ട ഫോണുകളിൽ ഒന്നാണ് സാംസങ് ഗാലക്സി. ഇവ പുതിയ രീതിയിൽ ഉള്ള മാറ്റങ്ങൾ കൊണ്ട് വരുണ്ട്. എന്നാൽ അടുത്ത വര്‍ഷം വിപണിയില്‍ സാംസംഗിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ സാംസംഗ് ഗാലക്സി എസ്23 അള്‍ട്രാ അവതരിപ്പിക്കാന്‍ സാധ്യത. നിരവധി സവിശേഷതകളാണ് ഈ സ്മാര്‍ട്ട്ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ക്വാല്‍ക്കം സ്നാപ്പ്ഡ്രാഗണ്‍ 9 ജെന്‍ 2 പ്രോസസറുകളിലായിരിക്കും ഇവ പുറത്തിറക്കുക. 200 മെഗാപിക്സല്‍ ക്യാമറകളിലാണ് സൂചനകള്‍ പ്രകാരം, അവതരിപ്പിക്കാന്‍ സാധ്യത. ഈ സ്മാര്‍ട്ട്ഫോണുകള്‍ 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ആയിരിക്കും കാഴ്ചവയ്ക്കുന്നത്.
200 മെഗാപിക്സല്‍ ക്യാമറ സാംസംഗിന് പുറമേ, മോട്ടോറോളയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, ആദ്യം വിപണിയില്‍ ഏത് കമ്ബനിയുടെ സ്മാര്‍ട്ട്ഫോണാണ് എത്തുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, സാംസംഗ് ഗാലക്സി എസ്23 അള്‍ട്രായുടെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്ബനി പുറത്തുവിട്ടിട്ടില്ല.