ഷവോമി റെഡ്മി നോട്ട് 9 സ്മാര്‍ട്ട്‌ഫോണിന്റെ അടുത്ത വില്‍പ്പന ഓഗസ്റ്റ് 6ന് നടക്കും. ക്വാഡ് റിയര്‍ ക്യാമറയുമായി പുറത്തിറങ്ങിയ ഈ ഡിവൈസ് മൂന്ന് കളര്‍ ഓപ്ഷനുകളിലും രണ്ട് സ്റ്റോറേജ് വേരിയന്റുകളിലുമാണ് ലഭ്യമാവുക.
് 13,999 രൂപ ഫോണ്‍ മുതലുള്ള വിലയ്ക്ക് ലഭ്യമാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി സോസി, 48 മെഗാപിക്സല്‍ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ്, 5,020 എംഎഎച്ച് ബാറ്ററി എന്നിവയാണ് റെഡ്മി നോട്ട് 9 പ്രോ സ്മാര്‍ട്ട്ഫോണിന്റെ പ്രധാന സവിശേഷതകള്‍. അറോറ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, ഇന്റര്‍സ്റ്റെല്ലാര്‍ ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാണ്.
റെഡ്മി നോട്ട് 9 പ്രോ സ്മാര്‍ട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 13,999 രൂപയാണ് വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് മോഡലിന് 16,999 രൂപ വില വരുന്നു. ലോഞ്ച് ചെയ്യുമ്‌ബോള്‍ ഡിവൈസിന്റെ 4ജിബി റാം 64ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 15,999 രൂപയുമായിരുന്നു വില. ജിഎസ്ടി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് ഇരു ഡിവൈസുകള്‍ക്കും ആയിരം രൂപ വീതം വര്‍ധിച്ചു.
കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷന്‍ മുന്നിലും പിന്നിലും ലഭ്യമാണ്. ക്രിയോ 465 സിപിയു, അഡ്രിനോ 618 ജിപിയു എന്നിവയ്ക്കൊപ്പം 8 എന്‍എം ഫാബ്രിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്രോസസറാണ് ഫോണിന് കരുത്ത് നല്‍കുന്നത്.
രണ്ട് ഡെഡിക്കേറ്റഡ് നാനോ സിം കാര്‍ഡ് സ്ലോട്ടുകള്‍ക്കൊപ്പം റെഡ്മി നോട്ട് 9 പ്രോയില്‍ ഒരു പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. ഇത് റെഡ്മി നോട്ട് 9 പ്രോയിലെ സ്റ്റോറേജ് 512 ജിബി വരെ വിപുലീകരിക്കാന്‍ ഉപയോഗിക്കാം. റെഡ്മി നോട്ട് 9 പ്രോ ആന്‍ഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള ങകഡക 11 സ്‌കിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു.
പിന്നിലുള്ള ക്വാഡ് ക്യാമറ സജ്ജീകരണത്തില്‍ 48 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി മാക്രോ ലെന്‍സ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയുണ്ട്. സെല്‍ഫികള്‍ക്കായി ഡിവൈസ് പിക്‌സല്‍-ബിന്നിംഗ് സാങ്കേതികവിദ്യയുള്ള 16 എംപി സെല്‍ഫി ക്യാമറ ഉപയോഗിക്കുന്നു.