ഷവോമിയുടെ ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നു റെഡ്മി നോട്ട് 5 പ്രൊ എന്ന മോഡല്‍ .ഇന്ത്യന്‍ വിപണിയില്‍ മികച്ച വാണിയജം ഈ മോഡലുകള്‍ക്ക് ലഭിച്ചിരുന്നു .കൂടാതെ മികച്ച അഭിപ്രായങ്ങള്‍ ആയിരുന്നു ഇതിനു ലഭിച്ചിരുന്നത് .എന്നാല്‍ ഇപ്പോള്‍ ഇതാ പുതിയ നോട്ട് 6 പ്രൊ എന്ന മോഡല്‍ ചൈന വിപണിയില്‍ ഇന്ന് പുറത്തിറക്കി .ഇതിന്റെ വിലവരുന്നത് (THB 6,990 )ഏകദേശം 15700 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ഡ്യൂവല്‍ പിന്‍ മുന്‍ ക്യാമറകളാണ് .
6.26 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്പ്ലേയില്‍ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകള്‍ പറയുകയാണെങ്കില്‍ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് ഇതിനു നല്‍കിയിരിക്കുന്നത് .കൂടാതെ ആന്‍ഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവര്‍ത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കില്‍ ഡ്യൂവല്‍ പിന്‍ / മുന്‍ ക്യാമറകളാണ് ഇതിനു നല്‍കിയിരിക്കുന്നത് .20+2 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .അടുത്ത മധ്യത്തില്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം .