റിയല്‍മി ഫോണുകളുടെ വിലയില്‍ 1000 രൂപയുടെ വര്‍ദ്ധനവ്. റിയല്‍മി സിഇഒ മാധവ് സേതാണ് വില വര്‍ദ്ധനവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രൂപയുടെ മൂല്യം ഇടിയുന്നതാണ് വില വര്‍ദ്ധനവിന് കാരണമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
ഒക്ടോബറില്‍ റിയല്‍മി പ്രോവിനൊപ്പം പുറത്തിറങ്ങിയ ഫോണാണ് റിയല്‍മി സി1. റിയല്‍മി സി1 വിപണിയിലെത്തിയപ്പോള്‍ വില 6,999 രൂപയായിരുന്നു. എന്നാല്‍ പുതുക്കിയ വില 7,999 രൂപയാണ്. റിയല്‍മി 2 വിനും വിലവര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
റിയല്‍മി 2 വിപണിയിലെത്തിയപ്പോള്‍ 8,999 രൂപയായിരുന്നു വില. എന്നാല്‍ 4ജിബി മോഡലിന് 9,499 രൂപയാണ് വില. 500 രൂപയുടെ വിലവര്‍ദ്ധനവാണ് റിയല്‍മി 2ന്. എന്നാല്‍ ഫ്ലിപ്കാര്‍ട്ടില്‍ റിയല്‍മി 2 6ജിബി റാം മോഡലിന് 10,999 രൂപയാണ് വില.
റിയല്‍മി 2 സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. 6.2 ഇഞ്ച് എച്ച്ഡി ഇന്‍-സെല്‍ ഡിസ്‌പ്ലെ, കളര്‍ഒസ് 5.1, ആന്‍ഡ്രോയിഡ് 8.1 ഒറിയോ, 4230എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ് റിയല്‍മി 2വിന്റെ സ്പെസിഫിക്കേഷന്‍സ്. രണ്ട് സ്റ്റോറേജ് ഓപ്ഷനിലാണ് റിയല്‍മി 2 എത്തുന്നത്. 4ജിബി/6ജിബി റാം, 32ജിബി/64ജിബി ഇന്റേണല്‍ മെമ്മറി.
256 ജിബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി. 13എംപി/2.2എഫ് അപ്പര്‍ച്ചര്‍ പ്രൈമറി ക്യാമറ, 2എംപി/2.4 എഫ് അപ്പര്‍ച്ചര്‍ സെക്കന്ററി ക്യാമറ അടങ്ങുന്ന പിന്‍ ക്യാമറയും. 8എംപി/2.2 എഫ് അപ്പര്‍ച്ചറും അടങ്ങുന്ന മുന്‍ ക്യാമറയും ഉണ്ട് റിയല്‍മി 2വിന്. കൂടാതെ ഫെയ്സ്അണ്‍ലോക്ക് സിസ്റ്റവും റിയല്‍മി 2വില്‍ ഉണ്ട്.