Latest News

പേടിഎമ്മിനെതിരെ നടപടിയുമായി ആര്‍ബിഐ

Malayalilife
പേടിഎമ്മിനെതിരെ നടപടിയുമായി ആര്‍ബിഐ

പേടിഎം പേമെന്റ് ബാങ്കിനെതിരേ നടപടിയുമായി റസർവ്വ് ബാങ്ക്. ആർബിഐ പുറത്തിറക്കിയ ഉത്തരവിൽ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനോട് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് നിർത്താൻ നിർദേശിച്ചു. പേടിഎമ്മിൽ നിരീക്ഷിച്ച ചില സൂപ്പർവൈസറി ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താൻ ഐടി സ്ഥാപനത്തെ നിയമിക്കണമെന്നും ആർബിഐ ഉത്തരവിൽ പറയുന്നു.

ഐടി ഓഡിറ്റർമാരുടെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം പുതിയ ഉപഭോക്താക്കൾക്ക് പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിന് അനുമതി നൽകണമോയെന്ന കാര്യം ആർബിഐ പരിഗണിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. 1949 ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 35 എ പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്.

ഡിസംബറിൽ 926 ദശലക്ഷത്തിലധികം യുപിഐ ഇടപാടുകൾ ലഭിച്ചതായി പേടിഎം പേയ്മെന്റ് ബാങ്ക് നേരത്തെ പറഞ്ഞിരുന്നു. ഈ നാഴികക്കല്ല് കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഗുണഭോക്തൃ ബാങ്കാണിത്. 2015 ഓഗസ്റ്റിലാണ് പേടിഎം പേമെന്റ് ബാങ്കിന് റിസർവ്വ് ബാങ്ക് അനുമതി നൽകിയത്. 2017 മെയ് 23നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 58 മില്ല്യൺ അക്കൗണ്ടുകളാണ് പേടിഎം ബാങ്കിൽ ഉള്ളത്.

ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 35 എ

ഏതെങ്കിലും ബാങ്കിംഗ് കമ്പനിയുടെ പ്രവർത്തനങ്ങൾ ബാങ്ക് നിക്ഷേപകരുടെ താൽപ്പര്യത്തിന് നിരക്കാത്തതോ മുൻവിധി ഉണ്ടാക്കുന്നതോ ആയ രീതിയിൽ നടത്തുന്നത് തടയാനുള്ള നടപടികൾ ആരംഭിക്കാൻ ഈ നിയമം ആർബിഐക്ക് അധികാരം നൽകുന്നു. ബാങ്കിംഗ് കമ്പനിക്കുള്ളിൽ അധികാരവും നിയന്ത്രണം ഉറപ്പാക്കാൻ ആർബിഐ ആഗ്രഹിക്കുന്നുവെങ്കിൽ ഈ നിയമത്തിന് കീഴിലുള്ള നിയന്ത്രണം ഉപയോ?ഗപ്പെടുത്താവുന്നതാണ്.

Read more topics: # rbi bans paytm bank
rbi bans paytm bank

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES