Latest News

വിപണി കീഴടക്കികൊണ്ട് കുറഞ്ഞ വിലയില്‍ ട്രിപ്പിള്‍ ക്യാമറയും 4230 എംഎച്ച് ബാറ്ററിയുമായി ഒപ്പോ എ31

Malayalilife
വിപണി കീഴടക്കികൊണ്ട് കുറഞ്ഞ വിലയില്‍ ട്രിപ്പിള്‍ ക്യാമറയും 4230 എംഎച്ച് ബാറ്ററിയുമായി ഒപ്പോ എ31


ഇന്ത്യയില്‍ റെനോ 3 പ്രോ അവതരിപ്പിക്കാന്‍ ഉളള തയ്യാറെടുപ്പുകള്‍ നടക്കവേ തന്നെ പുതിയൊരു സ്മാര്‍ട് ഫോണ്‍ ഇന്തൊനീഷ്യയില്‍ അലതരിപ്പിച്ചു . ഒപ്പോ എ 31 എന്ന ഹാന്‍ഡ്‌സെറ്റാണ്  വിണിയില്‍ പുറത്ത് ഇറക്കിയിരിക്കുന്നത് .  ഫോണ്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ ഐഡിആര്‍ 25,99,000 വിലയ്ക്ക് ലഭ്യമാകുന്നതോടൊപ്പം  ട്രിപ്പിള്‍ ക്യാമറ, വാട്ടര്‍ ഡ്രോപ്പ്-സ്‌റ്റൈല്‍ നോച്ച് ഡിസ്‌പ്ലേ, 4230 എംഎഎച്ച് ബാറ്ററി എ്ന്നീ സവിശേഷതയും ഉള്‍പ്പെടുത്തുകയും ചെയ്തു . മിഡ് റേഞ്ച് സ്മാര്‍ട് ഫോണാണ് റെനോ 3 പ്രോ . അതേസമയം ഒപ്പോ എ31 ഇന്തൊനീഷ്യയ്ക്ക് പുറത്തുള്ള വിപണികളില്‍ എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല .  മറ്റ് എ-സീരീസ് സ്മാര്‍ട് ഫോണുകള്‍ക്ക് സമമായിട്ടാണ് ഒപ്പോ എ 31 ന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് . മിസ്റ്ററി ബ്ലാക്ക്, ഫാന്റസി വൈറ്റ് നിറങ്ങളിലാണ് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .  

720*600 റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്പ്ലേയും 83 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും ഒപ്പോ എ 31 ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . ഇത് കൂടാതെ 2.3 ജിഗാഹെര്‍ട്സ് ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ പി 35 പ്രോസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത് . മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് ഉയര്‍ത്തുന്നതോടൊപ്പം  4 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുത്തിയിരിക്കുന്നുണ്ട് . എന്നാല്‍ ഫോണില്‍ ഇരട്ട് സിം കാര്‍ഡുകള്‍ പിന്തുണയ്ക്കുകയും ആന്‍ഡ്രോയിഡ് 9.0 പൈ അടിസ്ഥാനമാക്കി കളര്‍ഒഎസ് 6 പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു .

ഫോണിന്റെ പുറകില്‍  മൂന്ന് ക്യാമറകളുണ്ട് - എഫ് / 1.8 അപ്പേര്‍ച്ചറുള്ള 12 മെഗാപിക്‌സല്‍ മെയിന്‍ വൈഡ് ആംഗിള്‍ സെന്‍സര്‍, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സ്, എഫ് / 2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് . ം എല്‍ഇഡി ഫ്‌ലാഷ് മൊഡ്യൂളുകളും ക്യാമറകള്‍ക്കൊപ്പം നല്‍കിയിരിക്കുന്നു. സ്മാര്‍ട് ഫോണിന്റെ മറ്റൊരു ശക്തിയായി മാറുന്നത് . 4230 എംഎഎച്ച് ബാറ്ററിയാണ് . ഓപ്പോ എ 31 ല്‍ കണക്റ്റിവിറ്റിക്കായി വൈ-ഫൈ, ബ്ലൂടൂത്ത്, 4ജി വോള്‍ട്ട്, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, മൈക്രോ-യുഎസ്ബി തുടങ്ങിയ ഓപ്ഷനുകളും ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നുണ്ട് .
 

Read more topics: # oppa a31,# phone indonesia
oppa a31 phone indonesia

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക