ചൈനീസ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ആദ്യ വയര്‍ലെസ്സ് ഈയര്‍ഫോണ്‍ വണ്‍പ്ലസ് ബഡ്സ് വില്പനക്കെത്തിച്ചു. 4,990 രൂപ ആണ് വില. ഗ്രേയ്, വൈറ്റ്, നോര്‍ഡ് ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിലാണ് വില്പനക്കെത്തിയിരിക്കുന്നത്. ടൈംസ് നൗ റിപ്പോര്‍ട്ട് പ്രകാരം ഈ മാസം 31-ന് വണ്‍പ്ലസ് ബഡ്‌സിന്റെ ഫ്‌ലാഷ് സെയ്ലും, അടുത്ത മാസം നാലാം തിയതി മുതല്‍ ഓപ്പണ്‍ സെയ്ലും ആരംഭിക്കും.
4.6 ഗ്രാം മാത്രമാണ് വണ്‍പ്ലസ് ബഡ്‌സിന്റെ ഭാരം. 36 ഗ്രാം ആണ് ചാര്‍ജിങ് കേസിന്റെ ഭാരം.ആപ്പിള്‍ എയര്‍പോഡിന് സമാനമായ ഡിസൈന്‍ ആണ് വണ്‍പ്ലസ് ബഡ്‌സിനും. യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുള്ള ചാര്‍ജിങ് കേസ് ആണ് വണ്‍പ്ലസ് ബഡ്‌സിന്.
ഹെഡ്‌ഫോണുകള്‍ പെട്ടന്ന് ചാര്‍ജ് ചെയ്യാന്‍ കമ്പനിയുടെ വാര്‍പ് ചാര്‍ജിങ്ങോടൊപ്പമാണ് കേസ് വരുന്നത്. വെറും 10 മിനുട്ടില്‍ 10 മണിക്കൂര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ബാറ്ററി ഈ ചാര്‍ജിങ് സംവിധാനമുപയോഗിച്ച് ചാര്‍ജ് ചെയ്യാം എന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. ഒരു ഫുള്‍ ചാര്‍ജില്‍ 30 മണിക്കൂര്‍ വരെ വണ്‍പ്ലസ് ബഡ്സ് വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന. ബാസ്സ് ബൂസ്റ്റ്, 13.4 എംഎം ഡൈനാമിക് ഡ്രൈവറുകള്‍, ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടുകള്‍ കൂടുതല്‍ വ്യക്തയുള്ള ശബ്ദം വണ്‍പ്ലസ് ബഡ്സ് ഉപയോഗിക്കുന്നവര്‍ക്ക് ഉറപ്പ് നല്‍കുന്നു