Latest News

ടിക് ടോകിന് ബദലായി മലയാളികളുടെ 'ക്യൂ ടോക്ക്' വൈറൽ

Malayalilife
 ടിക് ടോകിന് ബദലായി മലയാളികളുടെ 'ക്യൂ ടോക്ക്' വൈറൽ

 ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ച സാഹചര്യത്തിൽ ഏറെ വിഷമിച്ചത് മലയാളികളായിരിക്കും. തങ്ങളിലെ കലാകാരന്‍മാരെ വളര്‍ത്തിയെടുക്കാനുള്ള പ്ലാറ്റ്ഫോമായും നേരമ്ബോക്കായുമെല്ലാം ഈ ചൈനീസ് ആപ്പിനെ  കൂടെ കൂട്ടിയവരിയുന്നു ഏറെയും.  എന്നാൽ ഇപ്പോൾ എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനം സ്റ്റുഡിയോ90 ഇനവേഷന്‍ പ്രൈ ലിമിറ്റഡ്. ടിക് ടോകിന്‍റെ നിരോധനത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. ഇവര്‍  ഇപ്പോൾ കണ്ടു പിടിച്ചിരിക്കുന്നത്  ടിക് ടോകിന് ബദലായി ക്യൂ ടോക്ക് എന്ന ആപ്പാണ്.

ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ക്യൂ ടോക്ക് എന്ന് ഷോര്‍ട്ട് വീഡിയോ ആപ്പ് ലഭ്യമാണ്. ഇവരുടെ അവകാശവാദം ടിക്ടോക്കിനെക്കാള്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ്. ആയിരത്തിലധികം ഡൌണ്‍ലോഡുകള്‍  പ്ലേ സ്റ്റോറില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ  നടന്നുവെന്നാണ് ഇപ്പോൾ കമ്പനി  പറയുന്നത്. ടിക്ടോക്കില്‍ അവസരം നഷ്ടപ്പെടുത്തുന്ന ഉപയോക്താക്കളെ ആകര്‍ഷിച്ച്‌ അടുത്തഘട്ടത്തില്‍ രൂപവും ഭാവവും മാറുന്ന തരത്തിലേക്കാണ് ആപ്പിന്‍റെ ആശയം രൂപീകരിച്ചതെന്ന് സ്റ്റുഡിയോ90 ഇനവേഷന്‍ ചെയര്‍മാന്‍ കെകെ രവീന്ദ്രന്‍  തുറന്ന് പറയുന്നു.

ആപ്പ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത് 30 സെക്കന്‍റ് മുതല്‍ 5 മിനുട്ടുവരെയുള്ള വീഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കും വിധത്തിലാണ് .

Read more topics: # new app q talk goes viral
new app q talk goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES