മോട്ടോറോള എഡ്ജ് 50 പുറത്തിറക്കി; വില 27000 രൂപ 

Malayalilife
 മോട്ടോറോള എഡ്ജ് 50 പുറത്തിറക്കി; വില 27000 രൂപ 

കൊച്ചി: എഡ്ജ് സീരീസിലെ ഏറ്റവും പുതിയ ഫോണായ എഡ്ജ് 50 പുറത്തിറക്കി മോട്ടോറോള. മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫൈഡ് ഡ്യൂറബിള്‍, ഐപി68 അണ്ടര്‍വാട്ടര്‍ പ്രൊട്ടക്ഷന്‍ എന്നിവയോടെയാണ് മോട്ടോറോള എഡ്ജ് 50 വരുന്നത്. ഉറപ്പ് പരിശോധിക്കുന്നതിനുള്ള 16 പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി മികവ് തെളിയിച്ചതാണ് എഡ്ജ് 50.

 സോണി - ലൈറ്റിയ 700സി സെന്‍സറും മോട്ടോ എഐ സവിശേഷതകളുമായി മികച്ച എഐ ക്യാമറ, 120ഹേര്‍ട്‌സ്, 1600നിട്‌സ് പീക്ക് ബ്രൈറ്റ്‌നസ്സ് എന്നിവയുള്ള 6.7 ഇഞ്ച് പിഒഎല്‍ഇഡി 3ഡി കര്‍വ്ഡ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, 30X ഹൈബ്രിഡ് സൂം ഉള്ള ടെലിഫോട്ടോ ലെന്‍സ് തുടങ്ങിയ സവിശേഷതകളുമായാണ് എഡ്ജ് 50 വരുന്നത്.

8ജിബി+256ജിബി വേരിയന്റില്‍ മാത്രം ലഭ്യമായ എഡ്ജ് 50 ഓഗസ്റ്റ് 8 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, മോട്ടോറോള.ഇന്‍ എന്നിവയിലും റീട്ടെയില്‍ സ്റ്റോറുകളിലും 27,999 രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തും. വിവിധ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഉപയോഗിച്ച് വാങ്ങുമ്പോഴും 2,000 രൂപ കിഴിവ് ലഭിക്കും.

Read more topics: # മോട്ടോറോള
motorola edge 50

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES