കുഞ്ഞന്‍ കാറുകളുടെ ശ്രേണിയില്‍ എത്തുന്ന സ്‌പോര്‍ട്ടി ലുക്ക് എസ്‌യുവി. ഇന്ത്യയുടെ പ്രിയ കമ്പനിയായ മാരുതി സുസൂക്കിയുടെ മൈക്രോ എസ് യുവിയായ എസ് പ്രസോ വിപണിയിലേക്ക് എത്തുന്നത് ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ ഫീച്ചറുകളോടെയാണ്. പ്രാംഭവില നാലു ലക്ഷം രൂപയായിരിക്കുമെന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട ഘടകം. എന്നാല്‍ ഇത് അല്‍പം കൂടി വ്യത്യാസം വന്നേക്കാം. വാഹനം ഒക്ടോബറോടെ വിപണിയിലെത്തും.
ഇന്ത്യക്കാരുടെ ഇഷ്ട വാഹനങ്ങളിലൊന്നായ ഫ്യൂച്ചര്‍ എസിന്റെ രൂപഭംഗിയില്‍ വലിയ മാറ്റങ്ങളില്ലാതെയാകും എസ്-പ്രസോയും എത്തുന്നത്. കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ വിറ്റാര ബ്രെസയുടെ താഴെ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി സെഗ്മെന്റിലാണ് എസ്-പ്രസോ എത്തുന്നത്. അതുകൊണ്ട് തന്നെ വിലയും ബ്രെസയെക്കാള്‍ വളരെ കുറവായിരിക്കും. ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലായിരിക്കും നിര്‍മാണം. കണ്‍സെപ്റ്റ് മോഡല്‍ പ്രകാരം ബോക്സി ഡിസൈനാണ് വാഹനത്തിന്.
മസ്‌കുലാര്‍ ബോഡിയും ക്രോമിയം ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റ് എന്നിവ എസ്-പ്രസോയുടെ പുറംമോടിയെ ആകര്‍ഷകമാക്കുമെന്നാണ് വിവരം. വാഹനം കാഴ്ച്ച വെക്കുന്ന ഫീച്ചറുകളാണ് ആകര്‍ഷകമായ മറ്റൊന്ന്. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അകത്തളത്തിന് ആഡംബര ഭാവമൊരുക്കും.
ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും എസ്-പ്രസോയില്‍ ഉള്‍പ്പെടുത്തുക. സിഎന്‍ജി പതിപ്പും എത്തിയേക്കും. മഹീന്ദ്ര എക്സ് യുവി 100 NXT, റെനോ ക്വിഡ്, വരാനിരിക്കുന്ന ടാറ്റ എച്ച്2എക്സ് എന്നീ കാറുകളോടാകും എസ് പ്രസോ ഏറ്റുമുട്ടുക.
ഡല്‍ഹി ഓട്ടോ എക്‌സ്‌പോയ്ക്ക് കാഹളം മുഴങ്ങി
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയ്ക്ക് വീണ്ടും കാഹളം മുഴങ്ങുന്നു. 2020 ഫെബ്രുവരി ഏഴു മുതല്‍ 12 വരെയാണ് അടുത്ത മേള. ഓട്ടോമോട്ടീവ് കോമ്പണന്റസ് മാനുഫാക്ച്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്സ്പോ നടക്കുന്നത്.
ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടില്‍ അരങ്ങേറുന്ന മേളയില്‍ പുതിയ വാഹനങ്ങളുടെ ഡിസൈന്‍, മോഡലുകള്‍, നൂതന പരിഷ്‌ക്കാരങ്ങള്‍ തുടങ്ങി വാഹന സംബന്ധമായ വിശാല എക്സിബിഷന്‍ നടക്കും. ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുതുതലമുറ മോഡലുകളും പുത്തന്‍ ആശയങ്ങളുമൊക്കെ മേളയുടെ ഭാഗമാകും. രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ പുതിയ ഇലക്ട്രിക് മോഡലുകളും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.