മലയാളികള്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കാന്‍ മെയിന്‍സ്ട്രീം ടി.വി ആപ്പ് ഉടന്‍ പുറത്തിറങ്ങുന്നു. ബെംഗളൂരുവും കൊച്ചിയും ആസ്ഥാനമായ കമ്പനിയാണ് ഇത്തരമൊരു നൂതന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ആയിരത്തോളം ക്ലാസിക് മലയാള സിനിമകള്‍, സിനിമാ ഗാനങ്ങള്‍ തുടങ്ങി കുട്ടികള്‍ക്കുള്ള മലയാള കാര്‍ട്ടൂണുകള്‍ വരെ മെയിന്‍സ്ട്രീം ടി.വി ആപ്പില്‍ ലഭ്യമാകും. മലയാളത്തിലെ ആദ്യ സൗജന്യ വീഡിയോ പ്ലാറ്റ്ഫോം കൂടിയാണിത്. മലയാളം വെബ്ബ് സീരീസുകളും ഈ പ്ലാറ്റ്ഫോമിലുണ്ടാകും.ദൃശ്യ മികവില്‍ ദൃശ്യങ്ങള്‍ ആസ്വദിക്കാമെന്നതാണ് മറ്റൊരു സവിശേഷത. അധികം വൈകാതെ ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും മെയിന്‍സ്ട്രീം ടിവി ആപ്പ് ലഭ്യമാകും.