മോട്ടറോളയുടെ മടക്കാവുന്ന സ്മാര്‍ട് ഫോണ്‍ 'മോട്ടോ റേസര്‍' ഫെബ്രുവരി 6 ന് പുറത്തിറങ്ങും . 1,499 ഡോളറാണ് വില. പ്രീഓര്‍ഡറുകള്‍ ജനുവരി 26 മുതല്‍ ആരംഭിക്കും. വെരിസോണ്‍, വാള്‍മാര്‍ട്ട് അല്ലെങ്കില്‍ മോട്ടറോള.കോം എന്നിവയിലൂടെ ഓര്‍ഡര്‍ ചെയ്യാം. മടക്കാവുന്ന ഡിസ്‌പ്ലേയുള്ള സ്മാര്‍ട് ഫോണ്‍ 2019 നവംബറിലാണ് കമ്പനി ആദ്യമായി പ്രഖ്യാപിച്ചത്. മോട്ടോ റേസര്‍ രണ്ട് സ്‌ക്രീനുകളുമായാണ് വരുന്നത്. ഒന്ന് അകത്തും മറ്റൊന്ന് പുറത്തും.
ഹാന്‍ഡ്‌സെറ്റിന്റെ പുറത്തുള്ള ഡിസ്പ്ലേയില്‍ 16 എംപി ക്യാമറ ഉള്‍പ്പെടുന്നു. ഫോണ്‍ തുറക്കുമ്പോള്‍ അത് പിന്‍ ക്യാമറയായി മാറുന്നു. 16 എംപി ക്യാമറയില്‍ ഇഐഎസ്, ഡ്യുവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ്, ലേസര്‍ എഎഫ്, കളര്‍ കോറിലേറ്റഡ് ടെമ്പറേച്ചര്‍ ഡ്യുവല്‍ എല്‍ഇഡി ഫ്‌ലാഷ് ഉണ്ട്. തുറക്കുമ്പോള്‍ ഫോണിനുള്ളില്‍ 5 എംപി ക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്