ലോക്ഡൗണില്‍ ഏറ്റവുമധികം ആളുകള്‍ സമയം ചിലവഴിച്ചത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. നിരവധി ഫീച്ചറുകളാണ് ഫെയ്‌സ്ബുക്ക് വാട്‌സാപ്പ് യൂട്യൂബ് തുടങ്ങിയവയില്‍ ഉണ്ടായത്. നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പരീക്ഷിച്ചത്. ഗ്രൂപ്പ് വിഡിയോ കോളില്‍ എട്ട് പേരെ ചേര്‍ക്കാനുള്ള സംവിധാനവും ആനിമേറ്റഡ് സ്റ്റിക്കറും ക്യൂആര്‍ കോഡ് കോണ്‍ടാക്ട് ഷെയറിങ്ങുമൊക്കെ ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ പുതുതായി വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന ഫീച്ചര്‍ ഏറെ ഉപയോഗപ്രദമാണ്.
യൂസേഴ്‌സിന് ഏറെ പ്രയാസമുണ്ടാക്കുന്ന ഒന്നായിരുന്നു വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ കുമിഞ്ഞ് കൂടുന്നത്. അത്യാവശ്യക്കാരില്‍ നിന്നുമുള്ള മെസ്സേജുകള്‍ക്കായി കാത്തിരിക്കുന്നവരെ ചിലപ്പോള്‍ നോട്ടിഫിക്കേഷന്‍ ഞെട്ടിയുണര്‍ത്തുക അനാവശ്യമായ ഗുഡ് മോര്‍ണിങ് സന്ദേശത്തോടെയായിരിക്കും. ഇതിന് അറുതി വരുത്താന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറായിരുന്നു 'മ്യൂട്ട് നോട്ടിഫിക്കേഷന്‍'.
അനാവശ്യമായി വരുന്ന സന്ദേശങ്ങള്‍ നിശബ്ദമാക്കാന്‍ കഴിയുന്ന മ്യൂട്ട് സംവിധാനം നേരത്തെ തന്നെ അപ്‌ഡേറ്റിലൂടെ നല്‍കിയിട്ടുണ്ട്. എട്ട് മണിക്കൂര്‍ നേരത്തേക്കും ഒരാഴ്ച്ചത്തേക്കും ഒരു വര്‍ഷത്തേക്കുമാണ് ഗ്രൂപ്പുകളും സ്വകാര്യ ചാറ്റുകളും മ്യൂട്ട് ചെയ്യാനുള്ള സൗകര്യമുള്ളത്. എന്നാല്‍ പുതിയ അപ്‌ഡേറ്റിലൂടെ എന്നെന്നേക്കുമായി ചാറ്റുകളുടെ നോട്ടിഫിക്കേഷന്‍ നിശബ്ദമാക്കാന്‍ കഴിയും. ഒരു വര്‍ഷം എന്നതിന് പകരമായി 'ആള്‍വേഴ്‌സ്' എന്ന് നല്‍കിയാണ് വാട്‌സ്ആപ്പ് മ്യൂട്ട് സെക്ഷനെ പരിഷ്‌കരിച്ചിരിക്കുന്നത്. ആപ്പിന് വൈകാതെ നല്‍കുന്ന അപ്‌ഡേറ്റില്‍ ഓള്‍വൈസ് മ്യൂട്ട് ഫീച്ചറും നല്‍കിയേക്കുമെന്നാണ് സൂചന.