ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് ട്രായ്. റിലയന്‍സ് ജിയോയേക്കാള്‍ ബിഎസ്എന്‍എലിനാണ് കൂടുതല്‍ ഉപയോക്താക്കളെ ലഭിച്ചതെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഡിസംബറില്‍ 82,308 ഉപയോക്താക്കളെയാണ് ജിയോക്ക് ലഭിച്ചത്. നവംബറില്‍ 56,08,668 പുതിയഉപയോക്താക്കളെയാണ് ലഭിച്ചത്. ഒരുമാസം കൊണ്ട് വലിയ ഇടിവാണ് എണ്ണത്തിലുണ്ടായത്. ഡിസംബര്‍ മുതല്‍ ജിയോ താരിഫ് നിരക്കില്‍ 40 ശതമാനം വര്‍ധവാണ് ഉണ്ടായത്. ഇത് വലിയ തിരിച്ചടിയുണ്ടായി. അതേസമയം ഡിസംബറില്‍ 36,44,453 ഉപയോക്താക്കളെയാണ് വോഡഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായത്. എന്നാല്‍ നവംബറില്‍ ഇതില്‍ ചെറിയ കുറവുണ്ടായിരുന്നു. 3,64,19,365 ഉപയോക്താക്കളെയാണ് നവംബറില്‍ നഷ്ടമായത്. ഭാരതി എയര്‍ടെലിനും ഡിസംബറില്‍ ഉപയോക്താക്കളെ നഷ്ടമായിട്ടുണ്ട്. എങ്കിലും താരതമ്യേന കുറവാണ്. 11,050 ഉപയോക്താക്കളെയാണ് എയര്‍ടെലിന് നഷ്ടമായത്.