Latest News

ഇന്ത്യയുടെ ആദ്യ ഇലക്ട്രിക്ക് ട്രാക്റ്റര്‍ കയറ്റുമതിക്കായി ഒരുങ്ങുന്നു

Malayalilife
ഇന്ത്യയുടെ ആദ്യ ഇലക്ട്രിക്ക് ട്രാക്റ്റര്‍ കയറ്റുമതിക്കായി ഒരുങ്ങുന്നു

ന്ത്യയുടെ ആദ്യ ഇലക്ട്രിക്ക് ട്രാക്റ്റര്‍ കയറ്റുമതിക്കായി ഒരുങ്ങുന്നു. മെക്സിക്കോയിലേക്കാണ് ട്രാക്റ്റര്‍ കയറ്റുമതി ചെയ്യുന്നതിനായി ഗ്രുപോ മാര്‍വെല്‍സ എന്ന കമ്പനിയുമായി ധാരണ പത്രം ഒപ്പുവെച്ചു. മെക്സിക്കന്‍ കമ്പനിയുടെ ഉല്‍പാദന കേന്ദ്രം ഉപയോഗപ്പെടുത്തി ആ രാജ്യത്തെ പ്രാദേശിക വിപണിയില്‍ വില്‍പന നടത്താനാണ് പദ്ധതി.

ഇന്ത്യയില്‍ നിന്ന് ആദ്യമായിട്ടാണ് ഇലക്ട്രിക്ക് ട്രാക്റ്റര്‍ കയറ്റുമതി ചെയ്യുന്നത്. കൃഷി ആവശ്യങ്ങള്‍ക്കും, വിമാന താവളങ്ങളിലും, ഗുഡ്സ് കാരിയര്‍ മേഖലയിലും ഇലക്ട്രിക് ട്രാക്റ്റര്‍ ഉപയോഗിക്കുന്നുണ്ട്. മാര്‍ച്ച് 2020 ല്‍ പുറത്തിറക്കിയ ട്രാക്റ്ററിന് 1800 ബുക്കിംഗ് ലഭിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മെക്സിക്കന്‍ കമ്പനിയുമായി സഹകരിച്ച് 4000 ഇലക്ട്രിക് ട്രാക്റ്ററുകള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി, കമ്പനി സിഇഒ സിദ്ധാര്‍ഥ് ദുരൈരാജന്‍ പറഞ്ഞു. വിദേശ കമ്പനിക്ക് 2500 ഡിയലര്‍മാരും, 800 അംഗീകൃത സേവന കേന്ദ്രങ്ങളും, 35 വാഹന യൂണിറ്റുകളുമുണ്ട്. 27, 35, 55 എച്പി എന്നിങ്ങനെ മൂന്ന് ഇലക്ട്രിക്ക് ട്രാക്റ്റര്‍ മോഡലുകളാണ് സലസ്റ്റിയല്‍ നിര്‍മ്മിക്കുന്നത്.

india first electric tractor exported to mexico

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES