Latest News

യുഎസ് ഉപരോധങ്ങള്‍ക്കിടയിലും റെക്കോര്‍ഡ് നേട്ടം കൊയ്ത് വാവെ

Malayalilife
യുഎസ് ഉപരോധങ്ങള്‍ക്കിടയിലും റെക്കോര്‍ഡ് നേട്ടം കൊയ്ത് വാവെ

മേരിക്കയുടെ ശക്തമായ വിലക്കുകള്‍ക്കിടയിലും റെക്കോര്‍ഡ് നേട്ടം കൊയ്ത് മുന്നേറുകയാണ് ചൈനീസ് ടെക് കമ്പനിയായ വാവെ. 2019 ലെ ആദ്യ മൂന്ന് പാദങ്ങളില്‍ കമ്പനിയുടെ വരുമാനത്തിലടക്കം ഭീമമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വരുമാനത്തില്‍ ഏകദേശം 24.4 ശതാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ വരുമാനം ഒമ്പത് മാസം കൊണ്ട് 86 ബില്യണ്‍ ഡോളറായി വര്‍ധിച്ചുവെന്നാണ് വാവെ പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വാവെയുടെ അറ്റാദായത്തില്‍ മാത്രം 8.7 ശതമാനം വര്‍ധനവാണ് ഒമ്പത് മാസം കൊണ്ട് രേഖപ്പെടുത്തിയിട്ടുള്ളത്. 

ഒമ്പത് മാസംകൊണ്ട് കമ്പനി ഏകദേശം 18.6 കോടി യൂണിറ്റ് സ്മാര്‍ട് ഫോണാണ് ആകെ കയറ്റുമതി ചെയ്തത്. ഏകദേശം 26 ശതമാനം വര്‍ധനവാണ് കയറ്റുമതിയില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത്. യുഎസ് ഭരണകൂടത്തിന്റെ ശക്തമായ വിലക്കുകള്‍ക്കിടയിലാണ് ചൈനീസ് ടെക് കമ്പനിയായ വാവെ ഈ നേട്ടം കൊയ്തത്.  യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് ഭരണകൂടത്തന് വേണ്ടി കമ്പനി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ കമ്പനിക്കെതിരെ ട്രംപ് നട്ത്തുന്ന ഉപരോധത്തെ ഭയക്കുന്നില്ലെന്ന് ചൈനീസ് ടെക് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 

യുഎസ് വിലക്കുകള്‍ക്കിടയിലും കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.  വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.  വാവെയുമായി 5ജി കരാറുകളില്‍ ഏര്‍പ്പെടരുതെന്നാണ് അമേരിക്ക ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്.  അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ വാവെയ്ക്ക് കൈമാറരുതെന്ന നിര്‍ദേശവുമുണ്ട്. ആസ്ത്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ 5ജി കരാറുകളില്‍ നിന്ന് വാവെയുമായി സഹരിക്കാന്‍ സാധ്യതയില്ലെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുരത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. 

അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ അമേരിക്കന്‍ യൂണിറ്റിലെ 600 ജീവനക്കാരെ പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.കമ്പനിയുടെ റിസേര്‍ച്ച് ഡിവലപ്‌മെന്റ് വിഭാഗത്തിലെ ഫ്യൂച്ചര്‍ ടെക്‌നോളജീസ് വിഭാഗത്തിലെ 600 ജീവനക്കാരെയാണ് വാവെ പിരിച്ചുവിട്ടത്. 750 ജീവനക്കാരാണ് യുഎസ് യൂണിറ്റില്‍ ആകെ ജോലിചെയ്യുന്നത്. 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിലടക്കം കമ്പനി ആഗോള തലത്തില്‍ ഒന്നാമതാണുള്ളത്.

എന്നാല്‍ അമേരിക്കയില്‍ കമ്പനിക്ക് ശക്തമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് വാവെ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുള്ളത്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ചൈനീസ് ടെലികോം കമ്പനിയായ വാവെ പത്രകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുമുണ്ട്.

huawei posts 244 percent revenue growth during 3 quarters of 2019

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക