Latest News

ഗൂഗിള്‍ മീറ്റില്‍ ഇനി പുതിയ ഫീച്ചറുകള്‍

Malayalilife
ഗൂഗിള്‍ മീറ്റില്‍ ഇനി  പുതിയ ഫീച്ചറുകള്‍

 പുതിയ ചില ഫീച്ചറുകള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി അവതരിപ്പിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ‌ ഗൂഗിള്‍ മീറ്റ്.  പുതിയതായി വീഡിയോ കോണ്‍ഫറന്‍സിങ് മ്യൂട്ട് ഓള്‍ സ്റ്റുഡന്റ്‌സ്, മോഡറേഷന്‍ ടൂള്‍സ്, എന്റ് മീറ്റിങ്‌സ് ഉള്‍പ്പടെയുള്ള ഫീച്ചറുകളാണ് ആപ്ലിക്കേഷനായ ഗൂഗിള്‍ മീറ്റ് ചേര്‍ത്തത്.

ഓണ്‍ലൈന്‍ പഠനം സുരക്ഷിതമാക്കുന്നതിനുള്ള ചില ഫീച്ചറുകള്‍ ഇതോടൊപ്പം തന്നെ  അവതരിപ്പിച്ചു. അധ്യാപകര്‍ക്ക് ഇനി ക്ലാസുകളില്‍ ആരെല്ലാം അംഗമാവണമെന്ന്  തീരുമാനിക്കാം. ക്ലാസില്‍ നുഴഞ്ഞു കയറുന്ന അപരിചിതരെ ഇത് വഴി  ബ്ലോക്ക് ചെയ്യാന്‍ അധ്യാപകര്‍ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകര്‍ക്ക് മീറ്റിങ് പുതിയ അപ്‌ഡേറ്റ് അനുസരിച്ച്‌  അവസാനിപ്പിക്കാന്‍ സാധിക്കും.  മീറ്റിങില്‍ നിന്ന് അധ്യാപകര്‍ മുമ്ബ് ക്ലാസ് കഴിഞ്ഞ്പുറത്തുപോയാലും മീറ്റിങ് നടന്നുകൊണ്ടിരിക്കും.

 മീറ്റിങ് ഇനി മൊബൈല്‍ ഫോണുകളും ടാബുകളും ഉപയോഗിച്ചു ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് എളുപ്പം നിയന്ത്രിക്കാനുള്ള പുതിയ കണ്‍ട്രോളുകള്‍ നല്‍കാനും ഗൂഗിള്‍ പദ്ധതിയിടുന്നുണ്ട്. ഒറ്റ ക്ലിക്കില്‍ ക്ലാസിലെ അംഗങ്ങളെ ഒന്നടങ്കം  പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുമ്ബോള്‍ നിശബ്ദമാക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും.  ഉടന്‍ തന്നെ ഒന്നിലധികം പേര്‍ക്ക് ക്ലാസ് നടത്താനാവുന്ന മള്‍ട്ടിപ്പിള്‍ ഹോസ്റ്റ് ഫീച്ചറും എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Read more topics: # google meet,# have new features
google meet have new features

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക