Latest News

ഷെയ്‌നിന്റെ ഹാല്‍ സിനിമ കാണുമെന്ന് ഹൈക്കോടതി; തീരുമാനം സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹര്‍ജി പരിഗണിക്കവെ;  സിനിമ എവിടെ വച്ച് കാണുമെന്ന് ചൊവ്വാഴ്ച തീരുമാനിക്കും

Malayalilife
 ഷെയ്‌നിന്റെ ഹാല്‍ സിനിമ കാണുമെന്ന് ഹൈക്കോടതി; തീരുമാനം സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹര്‍ജി പരിഗണിക്കവെ;  സിനിമ എവിടെ വച്ച് കാണുമെന്ന് ചൊവ്വാഴ്ച തീരുമാനിക്കും

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഹാല്‍ സിനിമ കാണാന്‍ തീരുമാനിച്ച് ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡിന്റെ വിവാദ നിര്‍ദേശങ്ങള്‍ക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമ കാണാന്‍ തീരുമാനമെടുത്തത്. സിനിമ കാണാമോ എന്ന അഭിഭാഷകന്റെ ചോദ്യത്തിലാണ് കോടതി തീരുമാനം അറിയിച്ചത്.

ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. സിനിമയുടെ പ്രദര്‍ശന തീയതിയും സ്ഥലവും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനിക്കും. സിനിമ കാണാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും സിനിമയില്‍ ഇല്ലെന്നും ക്രിസ്ത്യന്‍ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.

20 കോടി മുടക്കിയാ് തങ്ങള്‍ സിനിമ എടുത്തിരിക്കുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കോടതിയെ അറിയിച്ചിരുന്നു. നിര്‍ദേശിച്ച ഭാ?ഗങ്ങള്‍ ഒഴിവാക്കിയാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. സിനിമയില്‍ 19 കട്ടുകള്‍ വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വീരയാണ് ഹാല്‍ സംവിധാനം ചെയ്യുന്നത്. സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി, നിഷാന്ത് സാ?ഗര്‍, മധുപാല്‍, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

hane nigam starrer haal movie Highcourt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES