ജിമെയിലിൽ കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ലോഗോ കൂടി ഉൾപ്പെടുത്തുമെന്ന് അറിയിച്ച് ഗൂഗിൾ. ഇമെയിലിന്റെ ആധികാരികത ഇതുവഴി മനസ്സിലാക്കാൻ സാധിക്കുകയും ചെയ്യുന്നു. ഈ സൗകര്യം ബ്രാൻഡ് ഇന്ഡിക്കേറ്റർസ് ഫോർ മെസേജ് ഐഡന്റിഫിക്കേഷൻ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു ഗൂഗിൾ ബ്രാൻഡ് ഇന്ഡിക്കേറ്റർസ് ഫോർ മെസേജ് ഐഡന്റിഫിക്കേഷന്റെ ഭാഗമായത്. ബിമി ഉപയോഗിച്ചുള്ള സ്ഥരീകരണം നടക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് ഇമെയിലുകളുടെ ആധികാരികത സംബന്ധിച്ച് കൂടുതൽ ധൈര്യം പകരുമെന്ന് ഗൂഗിൾ പറഞ്ഞു.
വ്യാജ ഇമെയിലുകൾ കമ്ബനികളുടേയും സ്ഥാപനങ്ങളുടേയും പേരിൽ അയച്ച് ഫിഷിങ് ആക്രമണങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ നീക്കം. ഗൂഗിൾ ബിമി ഉപയോഗിക്കുന്നത് മറ്റൊരു സാങ്കേതികവിദ്യയായ ഡിഎംഎആര്സിയുമായി ചേർന്നാണ്. ബ്രാന്ഡ് ലോഗോകൾ വിലയിരുത്തുന്നത് എന്ട്രസ്റ്റ് ഡാറ്റാകാർഡ് , ഡിജിസെറിട്ട് എന്നീ അതോറിറ്റികളുടെ സര്ട്ടിഫിക്കേഷനുകൾ പരിശോധിച്ചാണ് . ഗൂഗിൾ ബിമി സംവിധാനം മാസങ്ങൾക്കുള്ളിൽ തന്നെ വിവിധ ബ്രാൻഡുകൾക്ക് ലഭ്യമാക്കും.
അതോടൊപ്പം ബിമിയുടെ പരീക്ഷണത്തിനൊപ്പം ഗൂഗിൾ വീഡിയോ , ചാറ്റ്, എന്റർപ്രൈസ്, സോഫ്റ്റ് വെയർ എന്നിവയുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള ഫീച്ചറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.മീറ്റിങിൽ ക്ഷണിക്കപ്പെടാത്ത അതിഥികൾക്ക് ങ്കെടുക്കാനോ നോക്ക് (knock) ചെയ്യാനോ മീറ്റങിൽ നിന്നും പുറത്താക്കിയാൽ തിരികെ പ്രവേശിക്കാനോ പിന്നെ സാധിക്കുകയില്ല. പലതവണ മീറ്റിങിൽ ചേരാനുള്ള അപേക്ഷ നിരസിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീടയാള്ക്ക് ആ മീറ്റിങില് ചേരാൻ ഉള്ള അനുവാദം ചോദിക്കാനാനുമാകില്ല.പുതിയ നിയന്ത്രണാധികാരങ്ങൾ ജി-സ്യൂട്ട് അഡ്മിന്മാർക്ക് ലഭിക്കുകയും ചെയ്യും.