ലോകത്തിലെ മുന്‍നിര മൊബൈല്‍ നിര്‍മ്മാതാക്കളില്‍ നിന്നും ആദ്യമായി ഒരു 5ജി ഫോണ്‍ അതാണ് ഗ്യാലക്‌സി എസ്10 5ജി. സന്‍ഫ്രാന്‍സിസ്‌കോയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഫോണിന്റെ വില സംബന്ധിച്ച് ഇപ്പോഴും സൂചനകള്‍ ഒന്നും നല്‍കുന്നില്ല സാംസങ്ങ്. എന്നാല്‍ ഏപ്രിലോടെ അമേരിക്കന്‍ വിപണിയില്‍ എസ്10 5ജി എത്തും.
1.9 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍ ഉള്ള ഫോണിന്റെ റാം ശേഷി 8ജിബിയാണ്. 256 ജിബിയാണ് ഇന്റേണല്‍ മെമ്മറി ശേഷി. 6.7 ഇഞ്ചാണ് ഇതിന്റെ ഫുള്‍ ഡിസ്‌പ്ലേയുടെ വലിപ്പം. ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേയാണ് സ്‌ക്രീന്‍. 4,500 എംഎഎച്ചാണ് ബാറ്ററി ശേഷി. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവും ഉണ്ട്. ക്വാഡ് എച്ച്ഡി പ്ലസ് കര്‍വ്ഡ് ഡൈനാമിക് എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
സ്‌നാപ്ഡ്രാഗണ്‍ 855 ചിപ്പ് സെറ്റാണ് ഈ ഫോണിന് ഉള്ളത്. പിന്നില്‍ നാല് ക്യാമറകളാണ് ഉള്ളത്. 12എംപി പ്രൈമറി ലെന്‍സ്, 12എംപി ടെലിഫോട്ടോ ലെന്‍സ്, 16എംപി അള്‍ട്രാ വൈഡ് അംഗിള്‍ പിന്നെ 3ഡി ഡെപ്ത് സെന്‍സറും പിന്നിലുണ്ട്. മുന്നില്‍ 10 എംപി സെന്‍സറും, 3ഡി ഡെപ്ത് സെന്‍സറും ഉണ്ട്.
3ഡി ഡെപ്ത് സെന്‍സറുകള്‍ വീഡിയോ ഫോക്കസ്, ക്വിക്ക് മെഷര്‍, ഫേസ് റെക്കഗനേഷന്‍ എന്നീ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സഹായിക്കും. സി ടൈപ്പ് ആണ് യുഎസ്ബി പോര്‍ട്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
വില പ്രഖ്യാപിച്ചില്ലെങ്കിലും അമേരിക്കയില്‍ മാത്രം വിപണിയില്‍ എത്തുന്ന ഫോണിന് 11000 രൂപയ്ക്ക് അടുത്ത് വില പ്രതീക്ഷിക്കാം. എന്നാല്‍ അമേരിക്കയില്‍ 5ജി എത്തുന്നത് സംബന്ധിച്ച് വ്യക്തത ഇപ്പോഴും ഉണ്ടാകാത്തതിനാല്‍ ഈ ഫോണിന്റെ വിപണന സാധ്യതയില്‍ ടെക് ലോകത്ത് ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.