ദീപാവലി ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഫ്‌ലിപ്കാര്‍ട്ട് ആരംഭിക്കുന്ന 'ബിഗ് ദിവാലി സെയില്‍' നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ. വില്‍പന കാലയളവില്‍ മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് എന്നിവയ്ക്ക് വില കിഴിവ് ലഭിക്കും. ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 75% വില കിഴിവ് ബിഗ് ദിവാലി സെയിലില്‍ ലഭിക്കും. കൂടാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ സൗകര്യം ഉപയോഗപ്പെടുത്താനാകും. ഫോണ്‍പേ വഴി ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് നല്‍കുന്ന നോ കോസ്റ്റ് ഇഎംഐയും സൗകര്യപ്പെടുത്താം.
ലെനോവ എ5, ലെനോവ കെ9
ലെനോവ എ5, ലെനോവ കെ9 എന്നീ ഫോണുകളുടെ ആദ്യ വില്‍പ്പന നവംബര്‍ ഒന്നാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഒക്ടോബര്‍ ആദ്യം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ലെനോവ എ5, ലെനോവ കെ9 എന്നീ സ്മാര്‍ട്‌ഫോണുകള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ മാത്രമേ ലഭിക്കൂ. ലെനോവ കെ9 3ജിബി/34ജിബി ഫോണ്‍ 8,999 രൂപയ്ക്ക് ലഭിക്കും. ലെനോവ എ5 2ജിബി/21ജിബി വേരിയന്റിന് 5,999 രൂപയും, 3ജിബി/32ജിബി ഫോണിന് 6,999 രൂപയുമാണ് വില.
ഹോണര്‍ 9എന്‍ 9,999
ഹോണര്‍ 9എന്‍ വിപണിയില്‍ എത്തിയപ്പോള്‍ 11,999 രൂപയായിരുന്നു 3ജിബി/32ജിബി മോഡലിന്റെ വില. എന്നാല്‍ ദിപാവലി വിപണിയില്‍ ഹോണര്‍ 9എന്‍ 9,999 രൂപയ്ക്ക് ലഭിക്കും. ഹോണര്‍ 9എന്‍ മികച്ച ഡിസൈനുമായാണ് എത്തിയത്. കണ്ണാടി പോലെ തിളങ്ങുന്ന ഡിസൈനാണ് ഹോണര്‍ 9എനിന് ഉളളത്. മികച്ച ഗെയിമിങ് ഫോണാണ് ഹോണര്‍ 9എന്‍.
ഷവോമി റെഡ്മി നോട്ട് 5 പ്രോ
ഷവോമി റെഡ്മി നോട്ട് 5 പ്രോ 12,999 രൂപയ്ക്കാണ് ദിപാവലി വിപണിയില്‍ ലഭിക്കുന്നത്. 15,000 രൂപക്ക് താഴെ ലഭിക്കുന്ന മികച്ച ഫോണാണ് റെഡ്മി നോട്ട് 5 പ്രോ. 5.99 ഇഞ്ച് ഡിസ്പ്ലെ, ഇരട്ട ക്യാമറ,4,000എംഎഎച്ച് ബാറ്ററി എന്നിങ്ങനെ മികച്ച ഫിച്ചറുകള്‍ ഉള്ള ഫോണാണ് ഷവോമി റെഡ്മി.
നോക്കിയ 5.1 പ്ലസ്
നോക്കിയ 5.1 പ്ലസ് 3ജിബി റാം 32 ജിബി സ്റ്റോറേജ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത് 10,999 രൂപ വിലയിലാണ്. എന്നാല്‍ ദീപാവലി വിപണിയില്‍ നോക്കിയ 5.1 പ്ലസ് 10,499 രൂപയ്ക്ക് ലഭിക്കും. 5.86 ഇഞ്ച് എച്ച്ഡി നോച്ചെഡ് ഡിസ്പ്ലെ , മീഡിയടെക്ക് ഹെലിയോ പി60 പ്രോസസര്‍ എന്നീ സൗകര്യങ്ങളുണ്ട്.
റിയല്‍മി 2 പ്രോ
4ജിബി/64ജിബി റിയല്‍ മി പ്രോ 13,990 രൂപയ്ക്ക് ലഭിക്കും. 6ജിബി/64ജിബി റിയല്‍ മി പ്രോ 15,990 രൂപയും, 8ജിബി/128ജിബി റിയല്‍ മി പ്രോ 17,990 രൂപയ്ക്കും ലഭിക്കും. ഇരട്ട പിന്‍ ക്യമറ, സ്‌നാപ്ഡ്രാഗണ്‍ 660 എന്നീ സൗകര്യങ്ങളുള്ള മികച്ച സ്മാര്‍ട്‌ഫോണാണ് റിയല്‍ മി 2 പ്രോ.