സെപ്റ്റംബര്‍ 18 മുതല്‍ ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്സ് വില്‍പ്പന ആരംഭിക്കും. വിവിധ വിഭാഗങ്ങളിലായി നിരവധി ഡിസ്‌കൗണ്ടുകളാണ് ബിഗ് സേവിംഗ് ഡെയ്സ് വില്‍പ്പനയില്‍ ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 20 വരെയാണ് ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്സ് വില്‍പ്പന. സ്മാര്‍ട്ട്ഫോണുകള്‍, ടിവികള്‍, ആക്സസറികള്‍, ടാബ്ലെറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക്സിന് ഉപകരണങ്ങളും വിലക്കിഴിവില്‍ ലഭ്യമാവും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തോടെയാണ് ഫ്‌ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡെയ്സ് സെയില്‍. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡിലും ഇഎംഐ ഇടപാടുകളിലും 10 ശതമാനം തല്‍ക്ഷണ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനെ ചെയ്യുന്നു. കൂടാതെ, ബിഗ് സേവിംഗ് ഡേ വില്‍പ്പനയില്‍ ഉപഭോക്താക്കള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഏത് ഉപകരണവും വെറും 1 രൂപ ആദ്യം നല്‍കി പ്രീ ബുക്ക് ചെയ്യാനുള്ള അവസരലും ഫ്‌ലിപ്കാര്‍ട്ട് ഒരുക്കുന്നു. സെപ്റ്റംബര്‍ 1 നും സെപ്റ്റംബര്‍ 16 നും ഇടയിലാണ് പ്രീ ബുക്ക് ചെയ്യാനാവുക.
ബിഗ് സേവിംഗ് ഡേയ്‌സില്‍ മൂന്ന് കോടിയിലധികം ഇലക്ട്രോണിക്സും ആക്സസറികള്‍ വില്‍പ്പനയ്ക്കെത്തുമെന്നും ഫ്‌ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങളിലെല്ലാം നോ-കോസ്റ്റ് ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. വയര്‍ലെസ് മൗസ്, കീബോര്‍ഡുകള്‍, പവര്‍ ബാങ്കുകള്‍, കേബിളുകള്‍, ഹെഡ്ഫോണുകള്‍ എന്നിവയുള്‍പ്പെടെ ആക്സസറികളില്‍ ഓഫര്‍ ലഭിക്കും. കൂടാതെ, വില്‍പ്പന സമയത്ത് ചില പുതിയ ലോഞ്ചുകളും ഡിസ്‌കൗണ്ട് ഓഫറുകളും ഉണ്ടാകാം.