Latest News

ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ സൂക്ഷിക്കുക; ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നേക്കാം

Malayalilife
 ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ സൂക്ഷിക്കുക; ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നേക്കാം

രാജ്യത്തെ മുന്‍നിര ബാങ്കുകളുടെ വ്യാജ ആപ്ലിക്കേഷനുകള്‍ വഴി ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന ഇത്തരം വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങള്‍ ചോരുന്നതായി ഐടി സെക്യൂരിറ്റി കമ്പനിയായ സോഫോസ് ലാബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കുകളുടെ ലോഗോ ഉപയോഗിച്ചാണ് വ്യാജ ആപ്പുകള്‍ പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് ഒറിജിനലേത് വ്യാജനേത് എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇത്തരം ആപ്പുകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നതിലൂടെ വ്യക്തിഗത വിവരങ്ങള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ ചോരുന്നു.  ഇത്തരത്തില്‍ ആയിരക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനി വ്യക്തമാക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് തങ്ങളുടെ വ്യാജനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങിയിരിക്കുകയാണ് ബാങ്കുകള്‍.

എസ്ബിഐ, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, സിറ്റി ബാങ്ക്, ഓവര്‍സീസ്. ബാങ്ക് ഓപ് ബറോഡ, യെസ് ബാങ്ക് എന്നിങ്ങനെ ഏഴോളം ബാങ്കുകളുടെ പേരിലുള്ള വ്യാജ ആപ്ലിക്കേഷനുകളാണ് പ്രധാനമായും പുറത്തിറങ്ങിയത്. ഡൗണ്‍ ലോഡ് ചെയ്യൂ ഉപയോഗിക്കൂ എന്ന സന്ദേശം അയക്കുക, ക്യാഷ് ബാക്ക്, സൗജന്യ മൊബൈല്‍ ഡാറ്റ, പലിശ രഹിത വായ്പ എന്നീ വാഗ്ദാനങ്ങളിലൂടെയൊക്കെയാണ് വ്യാജ ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. 

fake-banking-apps-stealing-data-of-customers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES