കുറഞ്ഞ വിലയില്‍ ഇലക്‌ട്രിക് സ്കൂട്ടറുകള്‍ അവതരിപ്പിച്ചു കൊണ്ട് ബെംഗളൂരു ആസ്ഥാനമായുള്ള ബൗണ്‍സ് രംഗത്ത്. ഇലക്‌ട്രിക് സ്‌കൂട്ടറില്‍ ഊരി മാറ്റാന്‍ സാധിക്കുന്ന ബാറ്ററിയാണ് വരുന്നതെന്ന് കമ്ബനി സ്ഥിരീകരിച്ചു. സ്‌കൂട്ടറില്‍ കമ്ബനി പൂര്‍ണ്ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്.
ബൗണ്‍സിന് ബെംഗളൂരുവിലും ഹൈദരാബാദിലും നിലവിലെ കണക്കനുസരിച്ച് സാന്നിധ്യമുണ്ട്. ബെംഗളൂരുവില്‍ 22,000 ഇരുചക്ര വാഹനങ്ങളും ഹൈദരാബാദില്‍ അയ്യായിരത്തോളം വാഹനങ്ങളുമുണ്ട്. ബൗണ്‍സിന് ഭാവിയില്‍ മറ്റ് നഗരങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ (ICAT) നിന്ന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബൗണ്‍സ്-ഇയ്ക്ക് ഹോമോലോഗേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. വിപണിയില്‍ ബൗണ്‍സ് ഇ സ്കൂട്ടര്‍ 46000 രൂപയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.